കണ്ണൂര്‍: കണ്ണൂര്‍ കോര്പറേഷന് ഡെപ്യൂട്ടി മേയറായി പി.കെ. രാഗേഷ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.പി.ഐയിലെ വെള്ളോറ രാജനെയാണ് ഒരു വോട്ടിെൻറ ഭൂരിപക്ഷത്തില്‍ പി.കെ. രാഗേഷ് തോല്പിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ച് 20ന് എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതിനെ തുടര്‍ന്നാണ് പി.കെ. രാഗേഷിന് ഡെപ്യൂട്ടി മേയര്‍ സ്ഥാനം നഷ്ടമായത്. മുസ്ലിം ലീഗിലെ കെ.പി.എ. സലീം അനുകൂലമായി വോട്ടു െചയ്തതോടെയായിരുന്നു അവിശ്വാസം പാസായത്.
അതേ സലീമിെൻറ വോട്ട് കൂടി നേടിയാണ് പി.കെ. രാഗേഷ് വീണ്ടും ഡെപ്യൂട്ടി മേയറായത്. പി.കെ. രാഗേഷിന് 28 ഉംവെള്ളോറ രാജന് 27 ഉം വോട്ട് കിട്ടി. കെ.പി.എ. സലീം എല്‍.ഡി.എഫ് പക്ഷത്തേക്ക് ചാഞ്ഞതോടെ കോര്പറേഷന് ഭരണം യു.ഡി.എഫിന് നഷ്ടപ്പെടുമെന്നതായിരുന്നു അവസ്ഥ. ഇേതത്തുടര്‍ന്ന് എല്‍.ഡി.എഫ്, മേയര്‍ സുമ ബാലകൃഷ്ണനെതിരെ നല്കിയ അവിശ്വാസം ഈമാസം 19ന് പരിഗണിക്കാനിരിക്കുകയായിരുന്നു.
എന്നാൽ, ലീഗുമായുള്ള ധാരണ പ്രകാരം മേയര്‍ സ്ഥാനത്തുനിന്ന് സുമ ബാലകൃഷ്ണന് രാജിവെച്ചതോടെ എല്‍.ഡി.എഫ് നല്കിയ അവിശ്വാസം അസാധുവായി. കെ.പി.എ. സലിം തിരിച്ചെത്തിയതോടെ കോര്പറേഷന് ഭരണം യു.ഡി.എഫിന് നിലനിർത്താനാകും. മുസ്ലിം ലീഗിലെ സി. സീനത്തിനാകും ഇനി മേയർ പദവി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.