തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് വെള്ളിയാഴ്ച ചേരാനിരിക്കെ സ്ത്രീപീഡനത്തിൽ ആരോപണ വിധേയനായ പി.കെ. ശശി എം.എൽ.എയെ എ.കെ.ജി സെൻററിൽ വിളിച്ചുവരുത്തി അന്വേഷണ കമീഷെൻറ മാരത്തൺ തെളിവെടുപ്പ്. ബുധനാഴ്ച ഉച്ചക്ക് രണ്ടിന് ആരംഭിച്ച് വൈകീട്ട് 6.30 വരെ നീണ്ട നാലുമണിക്കൂർ മൊഴിയെടുപ്പാണ് കമീഷൻ അംഗങ്ങളായ എ.കെ. ബാലനും പി.കെ. ശ്രീമതിയും നടത്തിയത്.
രഹസ്യമായാണ് ശശി ഉച്ചയോടെ എ.കെ.ജി സെൻററിൽ എത്തിയത്. മൊഴിയെടുപ്പിന് ശേഷം മാധ്യമങ്ങൾക്ക് മുഖംകൊടുക്കാതെ പോകുകയും ചെയ്തു. പെൺകുട്ടി നൽകിയ മൊഴിയുടെയും ഹാജരാക്കിയ തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു മൊഴിയെടുപ്പ്. താൻ കുറ്റം ചെയ്തില്ലെന്ന മൊഴിയിൽ ശശി ഉറച്ചുനിെന്നന്നാണ് അറിവ്. ആരോപണം കെട്ടിച്ചമച്ചതാണെന്നും ശത്രുക്കളാണ് പിന്നിലെന്നും ശശി പറെഞ്ഞന്നും സൂചനയുണ്ട്. തെളിവെടുപ്പിന് ശേഷം മാധ്യമപ്രവർത്തകരെ കണ്ട എ.കെ. ബാലനും പി.കെ. ശ്രീമതിയും സംഘടനാപരമായ നടപടിയാണ് പൂർത്തീകരിക്കുന്നതെന്ന് പറഞ്ഞു. സംസ്ഥാന സെക്രേട്ടറിയറ്റിൽ റിപ്പോർട്ട് സമർപ്പിക്കുമോയെന്ന് പറയാനാവില്ലെന്ന് പി.കെ. ശ്രീമതി പറഞ്ഞു.
എന്നാൽ, എത്രയുംവേഗം റിപ്പോർട്ട് സമർപ്പിക്കണമെന്ന കഴിഞ്ഞ സംസ്ഥാന സെക്രേട്ടറിയറ്റിെൻറ നിർദേശ പ്രകാരമാണ് മാരത്തൻ വേഗത്തിൽ കമീഷൻ തെളിെവടുപ്പ് പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പണത്തിലേക്ക് നീങ്ങുന്നത്. മുഖ്യമന്ത്രി 24 ഒാടെ തിരിച്ചെത്തുന്നതിനുമുമ്പ് തീരുമാനമെടുക്കണമെന്ന ധാരണയാണ് നേതൃത്വത്തിൽ. പരാതിക്കാരി പൊലീസിനെ സമീപിക്കുന്ന സാഹചര്യം ഒഴിവാക്കി സംഘടനാപരമായ നടപടിയെടുത്ത് പ്രശ്നം പരിഹരിക്കാനാണ് നേതൃത്വത്തിെൻറ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.