തിരുവനന്തപുരം: ഏപ്രിൽ മുതൽ പദ്ധതി പ്രവർത്തനം ആരംഭിക്കുന്നതിന് സർക്കാർ പണം ചെലവിടുന്നതിെൻറ കാര്യക്ഷമതയും ഗുണനിലവാരവും ഉയർത്തും. ഏറെ വർഷങ്ങൾക്കു ശേഷമാണ് വോട്ട് ഒാൺ അക്കൗണ്ട് ഒഴിവാക്കി ഏപ്രിലിന് മുമ്പ് ബജറ്റ് പാസാക്കിയത്. സാധാരണ സാമ്പത്തിക വർഷം തുടങ്ങി മൂന്നു മാസത്തിലേറെ കഴിഞ്ഞാണ് ബജറ്റ് പാസാക്കുക. പ്രഖ്യാപിച്ച പദ്ധതികൾക്ക് അന്തിമ രൂപവും ഭരണാനുമതിയും സാേങ്കതികാനുമതിയും ഉടൻ നൽകാൻ ഇക്കുറി കഴിയും.
മാർച്ച് അവസാനത്തോടെ പദ്ധതി പണം കൂട്ടത്തോടെ ചെലവിടുന്നതാണ് നിലവിലെ രീതി. കംട്രോളർ ആൻഡ് ഒാഡിറ്റർ ജനറൽ നിരവധി തവണ ഇൗ രീതി വിമർശിച്ചിരുന്നു. അവസാന സമയത്തെ കൂട്ടപ്പൊരിച്ചിലിൽ പദ്ധതികൾ യഥാവിധി പരിേശാധിക്കാതെ പണം അനുവദിക്കുകയാണ് ചെയ്യുക. പണം പിൻവലിച്ച് വകുപ്പുകൾ സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റി ഇടുകയും ചെയ്തിരുന്നു. ഇൗ സാഹചര്യത്തിന് മാറ്റം വരുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ മാർച്ചിൽതന്നെ അവസാന മൂന്നു ദിവസംകൊണ്ട് ചെലവിട്ടത് 10,000 കോടിയോളം രൂപയാണ്.
26,500 കോടിയുടെ കഴിഞ്ഞ വാർഷിക പദ്ധതിയിൽ 21569.13 കോടിയാണ് ചെലവിട്ടതെന്നാണ് ഒടുവിൽ കിട്ടുന്ന കണക്ക്. 81.39 ശതമാനമാണ് വിനിയോഗം. അന്തിമ കണക്കുകൾ വരുേമ്പാൾ ഇനിയും ഉയർന്നേക്കും. കഴിഞ്ഞ വർഷം 83.85 ശതമാനം വിയോഗം നടന്നിരുന്നു. 15-16ൽ 82.29, 14-15ൽ 68.37, 13-14ൽ 79.89, 12-13ൽ 89.72 എന്നിങ്ങനെയായിരുന്നു പദ്ധതി ചെലവ്. തദ്ദേശ സ്ഥാപനങ്ങൾ 84.49 ശതമാനം പണവും ഇക്കുറി ചെലവിട്ടു. കേന്ദ്ര പദ്ധതി വിഹിതമുള്ള പദ്ധതികളിൽ വിനിയോഗം കുറവാണ്. 8038.95 കോടിയാണ് ഇൗ ഇനത്തിൽ അനുവദിച്ചത്. വിനിയോഗം 63.55 ശതമാനം മാത്രമാണ്. തദ്ദേശ വകുപ്പാണ് ഇക്കുറി ഏറ്റവും മികച്ച പ്രകടനം നടത്തിയത്; 178.28 ശതമാനം. സാധാരണ മുന്നിൽ വരുന്ന മരാമത്ത് വകുപ്പ് 122.89 ശതമാനത്തിലൊതുങ്ങി. ഗതാഗത വകുപ്പും 105 ശതമാനവുമായി മൂന്നാം സ്ഥാനത്ത് വന്നു. വൻകിട പദ്ധതികൾക്കുള്ള 728 കോടി രൂപയിൽ ഒന്നും ചെലവായില്ല.
ചരക്ക് സേവന നികുതി കാര്യക്ഷമമാകുന്നതോടെ പുതിയ വർഷത്തിൽ നികുതി വരുമാനത്തിൽ വർധന പ്രതീക്ഷിക്കുന്നു. സാമ്പത്തിക നില മെച്ചപ്പെടുത്താൻ ഇതു വഴിയൊരുക്കും. ചെലവുകൾ നിയന്ത്രിക്കാനും നടപടി ഉണ്ടാകുമെന്ന് ധനവകുപ്പ് വ്യക്തമാക്കി. വൻകിട പദ്ധതികൾ വൻതോതിൽ ഏറ്റെടുക്കാൻ തയാറാകില്ല. ബജറ്റിലും ഇക്കുറി പുതുതായി വൻകിട പദ്ധതികൾ ഏറെ പ്രഖ്യാപിച്ചിരുന്നില്ല. ബജറ്റിലില്ലാത്ത ചെലവുകൾ ഏറ്റെടുക്കാൻ പ്രയാസമാണെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി ഡോ. തോമസ് െഎസക്കും വ്യക്തമാക്കിയിട്ടുണ്ട്. ഇക്കൊല്ലം 22288.87 കോടി രൂപ പൊതുവിപണിയിൽനിന്ന് കടമെടുക്കാനാണ് ലക്ഷ്യമിടുന്നത്. കടെമടുപ്പിനുള്ള തടസ്സങ്ങൾ നീക്കാൻ ഇതിനകം നടപടി തുടങ്ങിയിട്ടുണ്ട്. വിഷുവിനു മുമ്പ് സാമൂഹിക സുരക്ഷ-ക്ഷേമ പെൻഷനുകള്‍ വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.