കൊച്ചി: ശാസ്ത്ര സാങ്കേതികവിദ്യയുടെയും ഡിജിറ്റൽ ഉപകരണങ്ങളുടെയും സഹായത്തോടെ ഡ്രൈവിങ് ലൈസൻസ് വീടുകളിലിരുന്ന് ലഭ്യമാക്കുന്ന സംവിധാനം ഏർപ്പെടുത്താൻ പദ്ധതിയുണ്ടെന്ന് മന്ത്രി ആൻറണി രാജു. ഇതിനായി സിമുലേറ്ററുകൾ പ്രയോജനപ്പെടുത്തും.
നിലവിൽ ഡ്രൈവിങ് ലൈസൻസ് എടുക്കാൻ നേരിടുന്ന ബുദ്ധിമുട്ടുകൾ ഇതിലൂടെ ഒഴിവാക്കാൻ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.
മോട്ടോർ വാഹന വകുപ്പ് ഡിജിറ്റൽ വയർലെസ് സംവിധാനത്തിലാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ആശയ വിനിമയം ഡിജിറ്റൽ വയർലെസ് സംവിധാനത്തിലാകുന്ന ഇന്ത്യയിലെ ആദ്യ ജില്ലയാണ് എറണാകുളം. സംസ്ഥാന സർക്കാറിെൻറ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി പൂർത്തിയാക്കിയത്.
മോട്ടോർ വാഹന വകുപ്പിെൻറ സേവനങ്ങളെല്ലാം ഓൺലൈനായി ജനങ്ങളിലേക്കെത്തിക്കാനുള്ള നടപടികൾ പൂർത്തിയാവുകയാണെന്നും മന്ത്രി വ്യക്തമാക്കി.
ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും ഒഴികെയുള്ള എല്ലാ വാഹനങ്ങളിലും ജി.പി.എസ് ഘടിപ്പിക്കാനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു.
ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ പ്രവർത്തിക്കുന്ന മാൻ ലെസ് വെയ്ബ്രിഡ്ജുകളും സംസ്ഥാന അതിർത്തികളിൽ സ്ഥാപിക്കും. ചെക് പോസ്റ്റുകൾ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.