തിരുവനന്തപുരം: പുതുവർഷാഘോഷങ്ങൾക്ക് മുമ്പായി ബാറുകൾ തുറക്കാൻ നീക്കം. ബാറുകൾ അടഞ്ഞുകിടക്കുന്നത് ഹോട്ടൽ, ടൂറിസം വ്യവസായത്തെ ഉൾപ്പെടെ ബാധിച്ചിട്ടുണ്ടെന്നും മിക്ക സംസ്ഥാനങ്ങളിലും തുറന്നതായും ചൂണ്ടിക്കാട്ടി ബാറുടമകൾ സർക്കാറിനെ സമീപിച്ചിരിക്കുകയാണ്.
ബാറുകൾ തുറക്കുന്നതിനോട് എക്സൈസ് വകുപ്പിനും വിരോധമില്ല. മുമ്പും ബാറുകൾ തുറക്കുന്നതിനെ അനുകൂലിച്ച് എക്സൈസ് വകുപ്പ് രംഗത്തെത്തിയിരുന്നു. എന്നാൽ മുഖ്യമന്ത്രിയാണ് തൽക്കാലം തുറക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചത്.
പുതുവർഷാരംഭത്തിന് മുമ്പ് തുറക്കുന്ന കാര്യം 23ന് ചേരുന്ന മന്ത്രിസഭയോഗം ചർച്ച ചെയ്യുമെന്നാണ് വിവരം. തദ്ദേശ തെരഞ്ഞെടുപ്പിന് േശഷം കോവിഡ് വ്യാപനത്തിെൻറ തോത് വർധിക്കുമെന്ന വിലയിരുത്തലുള്ളതിനാൽ ആരോഗ്യവകുപ്പിെൻറ നിലപാടും നിർണായകമാകും.
ബാറുകൾ തുറക്കാൻ തീരുമാനിച്ചാലും സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കണമെന്ന കർശന നിർേദശമാകും നൽകുക. നേരേത്തതന്നെ ബാറുകൾ തുറക്കുേമ്പാൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ തയാറാക്കിയിരുന്നു. അതിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയശേഷമാകും ബാറുകൾ തുറക്കുകയെന്നും വിവരമുണ്ട്. ബാറുകൾ തുറന്നാൽ കൗണ്ടറുകൾ വഴിയുള്ള മദ്യവിൽപന നിർത്തേണ്ടിവരും. ആ ആശ്വാസം ബെവ്കോക്കുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.