റിയോ ഡി ജനീറോ: ബ്രസീലിൽ വിമാനം തകർന്ന് 14 പേർ മരിച്ചു. നോര്‍ത്തേണ്‍ ആമസോണിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ ബാഴ്‌സലോസിലാണ് അപകടമുണ്ടായത്. 12യാത്രക്കാരും രണ്ട് ജീവനക്കാരും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചതായി ബ്രസീൽ സിവിൽ ഡിഫൻസ് അറിയിച്ചു.
വിനോദസഞ്ചാരികളുമായി പോയ വിമാനമാണ് തകർന്നത്. കനത്ത മഴ മൂലം കാഴ്ച മങ്ങിയ സാഹചര്യത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.
ബ്രസീലിയന്‍ വിമാന നിർമാതാക്കളായ എംബ്രേയറിന്റെ ഇരട്ട എഞ്ചിന്‍ വിമാനമായ ഇ.എം.ബി 110 ആണ് അപകടത്തിൽപെട്ടത്. മരിച്ച യാത്രക്കാരെല്ലാം പുരുഷന്മാരാണെന്നും സ്‌പോർട്‌സ് ഫിഷിങിനായാണ് ഈ മേഖലയിലേക്ക് ഇവർ എത്തിയതെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.