നമ്മുടെ ജീവിതം ഏറെ എളുപ്പവും മനോഹരവുമാക്കിയ പ്ലാസ്റ്റിക് പക്ഷേ ഭൂമിക്ക് സങ്കടങ്ങളാണ് വരുത്തിവെക്കുന്നത്. ദേശവ്യത്യാസമില്ലാതെ മനുഷ്യരെല്ലാം ഇതിന്റെ കെടുതി ഏറ്റുവാങ്ങേണ്ടിവരുമെന്നതിനാൽ പ്ലാസ്റ്റിക് മാലിന്യ വിപത്ത് ചെറുക്കാൻ ആഗോള മനുഷ്യസമൂഹം ഒന്നിച്ചു പൊരുതണം. ഇതിനായി ഈ വർഷത്തെ പരിസ്ഥിതിദിന മുദ്രാവാക്യമായി ഐക്യരാഷ്ട്രസഭ തിരഞ്ഞെടുത്തത് ‘പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപിക്കാം’ എന്നതാണ്. പ്ലാസ്റ്റിക് മലിനീകരണം കുറക്കാൻ യുനൈറ്റഡ് നേഷൻസ് എൻവയൺമെന്റ് പ്രോഗ്രാം മുന്നോട്ടുവെക്കുന്ന പരിഹാരങ്ങൾ ഇവയാണ്:
പ്ലാസ്റ്റിക്കിനെതിരായ പോരാട്ടത്തിൽ നാമെല്ലാവരും തൽപരരാണ്. നമ്മുടെ മനസ്സും പ്ലാസ്റ്റിക്കിനെ തിരാണ്. എന്നാൽ, നമ്മുടെ വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലുമെല്ലാം ചില കാര്യങ്ങൾ ഏറ്റെടുത്തു ചെയ്യുമ്പോഴേ ഈ പോരാട്ടത്തിന് വ്യാപ്തി ലഭിക്കൂ. വ്യക്തിയെന്ന നിലയിൽ പ്ലാസ്റ്റിക്കിനെതിരെ നമുക്ക് പലതും ചെയ്യാൻ കഴിയും. കാമ്പയിനിന്റെ ഭാഗമായി, വ്യക്തിതലത്തിലും സമൂഹതലത്തിലുമെല്ലാം നമുക്ക് ചെയ്യാൻ കഴിയുന്ന നിരവധി കൊച്ചു കാര്യങ്ങളും യു.എൻ ചൂണ്ടിക്കാട്ടുന്നു. ഈ ചെറു പടവുകൾ എന്തെല്ലാമെന്ന് ഉൾപ്പേജുകളിൽ വായിക്കാം...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.