സഭ ഭൂമി ഇടപാട്​: കേസെടുത്ത നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം തള്ളി

കൊ​ച്ചി: എ​റ​ണാ​കു​ളം - അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യു​ടെ ഭൂ​മി വി​ൽ​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കേ​സ്​ ര​ജ ി​സ്​​റ്റ​ർ ചെ​യ്​​ത ന​ട​പ​ടി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ സ​മ​ർ​പ്പി​ച്ച ര​ണ്ട്​ ഹ​ ര​ജി​ക​ൾ കോ​ട​തി ത​ള്ളി. പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി ജോ​ഷി വ​ർ​ഗീ​സ്​ ന​ൽ​കി​യ സ്വ​കാ​ര്യ അ​ന്യാ​യ​ത്തി​ന്മേ​ൽ കാ​ക്ക​നാ​ട്​ ജു​ഡീ​ഷ്യ​ൽ ഫ​സ്​​റ്റ്​ ക്ലാ​സ്​ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത ന​ട​പ​ടി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​്യ​പ്പെ​ട്ട്​ ക​ർ​ദി​നാ​ൾ മാ​ർ ആ​ല​ഞ്ചേ​രി, ഭൂ​മി വി​ൽ​പ​ന​യി​ലെ ഇ​ട​നി​ല​ക്കാ​ര​ൻ ​സാ​ജു വ​ർ​ഗീ​സ്​ എ​ന്നി​വ​ർ സ​മ​ർ​പ്പി​ച്ച ര​ണ്ട്​ ഹ​ര​ജി​ക​ളാ​ണ്​ എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ്​ കോ​ട​തി ത​ള്ളി​യ​ത്.

ഇ​വ​ർ​ക്ക്​ പു​റ​മെ സ​ഭ​യു​ടെ ഫി​നാ​ൻ​സ്​ ഓ​ഫി​സ​ർ ഫാ.​ജോ​ഷി പാ​ദു​വ​യെ​യും കേ​സി​ൽ പ്ര​തി​ചേ​ർ​ത്തു. നേ​ര​​ത്തേ കാ​ക്ക​നാ​ട്​ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി​യു​ടെ ന​ട​പ​ടി ര​ണ്ട്​ മാ​സ​ത്തേ​ക്ക്​ സ്​​റ്റേ ചെ​യ്​​തി​രു​ന്നെ​ങ്കി​ലും വാ​ദം കേ​ട്ട ശേ​ഷം പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി​ക​ൾ ത​ള്ളു​ക​യാ​യി​രു​ന്നു.

സ​ഭ​യു​ടെ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള കാ​ക്ക​നാ​​ട്ടെ 60 സ​െൻറ്​ ഭൂ​മി​യു​ടെ വി​ൽ​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​ധാ​ന പ​രാ​തി. സാ​ജു വ​ർ​ഗീ​സി​ന്​ വ​സ്​​തു വി​ൽ​പ​ന ന​ട​ത്തി​യെ​ങ്കി​ലും ഇ​തി​​െൻറ പ​ണം സ​ഭ​യു​ടെ അ​ക്കൗ​ണ്ടി​ൽ എ​ത്തി​യി​ല്ല. എ​ന്നാ​ൽ, ആ​ധാ​രം ക​ർ​ദി​നാ​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത്​ ന​ൽ​കി​യെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം.

പി​ന്നീ​ട്​ ഒ​മ്പ​ത്​ ത​വ​ണ​യാ​യാ​ണ്​ പ​ണം സ​ഭ​യു​ടെ അ​ക്കൗ​ണ്ടി​ലെ​ത്തി​യ​തെ​ന്നും ഇ​തി​ൽ നാ​ല്​ ത​വ​ണ പ​ണ​മെ​ത്തി​യ​ത്​ കോ​ട​തി​യി​ൽ കേ​സ്​ എ​ത്തി​യ ശേ​ഷ​മാ​ണെ​ന്നും ആ​രോ​പ​ണ​മു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - plea seeks review of land transaction Ernakulam-Angamaly Archdiocese rejected by court -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.