സഭ ഭൂമി ഇടപാട്: കേസെടുത്ത നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം തള്ളി
text_fieldsകൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയുടെ ഭൂമി വിൽപനയുമായി ബന്ധപ്പെട്ട് കേസ് രജ ിസ്റ്റർ ചെയ്ത നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച രണ്ട് ഹ രജികൾ കോടതി തള്ളി. പെരുമ്പാവൂർ സ്വദേശി ജോഷി വർഗീസ് നൽകിയ സ്വകാര്യ അന്യായത്തിന്മേൽ കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസ് രജിസ്റ്റർ ചെയ്ത നടപടി പുനഃപരിശോധിക്കണമെന്നാവ്യപ്പെട്ട് കർദിനാൾ മാർ ആലഞ്ചേരി, ഭൂമി വിൽപനയിലെ ഇടനിലക്കാരൻ സാജു വർഗീസ് എന്നിവർ സമർപ്പിച്ച രണ്ട് ഹരജികളാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയത്.
ഇവർക്ക് പുറമെ സഭയുടെ ഫിനാൻസ് ഓഫിസർ ഫാ.ജോഷി പാദുവയെയും കേസിൽ പ്രതിചേർത്തു. നേരത്തേ കാക്കനാട് മജിസ്ട്രേറ്റ് കോടതിയുടെ നടപടി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തിരുന്നെങ്കിലും വാദം കേട്ട ശേഷം പുനഃപരിശോധന ഹരജികൾ തള്ളുകയായിരുന്നു.
സഭയുടെ ഉടമസ്ഥതയിലുള്ള കാക്കനാട്ടെ 60 സെൻറ് ഭൂമിയുടെ വിൽപനയുമായി ബന്ധപ്പെട്ടായിരുന്നു പ്രധാന പരാതി. സാജു വർഗീസിന് വസ്തു വിൽപന നടത്തിയെങ്കിലും ഇതിെൻറ പണം സഭയുടെ അക്കൗണ്ടിൽ എത്തിയില്ല. എന്നാൽ, ആധാരം കർദിനാൾ രജിസ്റ്റർ ചെയ്ത് നൽകിയെന്നായിരുന്നു ആരോപണം.
പിന്നീട് ഒമ്പത് തവണയായാണ് പണം സഭയുടെ അക്കൗണ്ടിലെത്തിയതെന്നും ഇതിൽ നാല് തവണ പണമെത്തിയത് കോടതിയിൽ കേസ് എത്തിയ ശേഷമാണെന്നും ആരോപണമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.