പ്ലീഡർ ടു ഡു ഗവണ്മെന്റ് വർക്ക് : അഭിഭാഷക പാനലിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം ജില്ലയിലെ വർക്കല മുൻസിഫ് കോർട്ട് സെന്ററിൽ ൽ പ്ലീഡർ ടു ഡു ഗവണ്മെന്റ് വർക്ക് തസ്തികയിൽ നിലവിലുള്ള ഒഴിവിലേക്ക് നിയമനം നടത്തുന്നതിനായി അഭിഭാഷകരുടെ ഒരു പുതിയ പാനൽ തയാറാക്കുന്നു. നിശ്ചിത യോഗ്യത ഉള്ളവരും ബാർ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത് അഞ്ച് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം ഉള്ളവരും 60 വയസ് കവിയാത്തവരുമായ അഭിഭാഷകർക്ക് അപേക്ഷിക്കാം.

ജനനതീയതി, എൻറോൾമെന്റ് തീയതി, പ്രവൃത്തി പരിചയം, ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി, ടിയാൾ ഉൾപ്പെട്ട് വരുന്ന പോലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുത്തി തയാറാക്കിയ വിശദമായ ബയോഡാറ്റയും ജനന തീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും, ബിരുദം, എൻറോൾമെന്റ്, സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ടിയാൾ കൈകാര്യം ചെയ്തിട്ടുള്ള ഗൗരവമുള്ള മൂന്ന് സെഷൻസ് കേസുകളുടെ ജഡ്ജ്‌മെന്റ് പകർപ്പുകളും സഹിതം സീനിയർ സൂപ്രണ്ട്, സ്യൂട്ട് സെക്ഷൻ, കലക്ടറേറ്റ്, സിവിൽ സ്റ്റേഷൻ, കുടപ്പനക്കുന്ന്, തിരുവനന്തപുരം-695043 എന്ന വിലാസത്തിൽ സെപ്റ്റംബർ 28നകം അപേക്ഷ സമർപ്പിക്കണമെന്ന് തിരുവനന്തപുരം കലക്ടർ അറിയിച്ചു.

Tags:    
News Summary - Pleader to do Government Work : Can apply to advocate panel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.