പ്രതീകാത്മക ചിത്രം 

ഓ​ണ​ത്തി​ര​ക്ക്: കൊച്ചുവേളി - ചെന്നൈ സ്​പെഷൽ ട്രെയിൻ അ​നു​വ​ദി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ത്തി​ര​ക്ക്​ ക​ണ​ക്കി​ലെ​ടു​ത്ത്​ കൊ​ച്ചു​വേ​ളി​യി​ൽ നി​ന്ന്​ ചെ​ന്നൈ​യി​ലേ​ക്കും തി​രി​ച്ചും സ്​​പെ​ഷ​ൽ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ചു. സെ​പ്​​റ്റം​ബ​ർ 16ന്​ ​ഉ​ച്ച​ക്ക്​​ 12.50ന്​ ​പു​റ​പ്പെ​ടു​ന്ന 06166 കൊ​ച്ചു​വേ​ളി-​ചെ​ന്നെ സെ​ന്‍റ​ട്ര​ൽ ഫെ​സ്റ്റി​വ​ൽ സ്​​പെ​ഷ​ൽ അ​ടു​ത്ത ദി​വ​സം രാ​വി​ലെ 9.30 ന്​ ​ചെ​ന്നൈ​യി​ലെ​ത്തും. സെ​പ്​​റ്റം​ബ​ർ 17ന്​ ​ഉ​ച്ച​ക്ക്​ മൂ​ന്നി​ന്​ ചെ​ന്നൈ​യി​ൽ നി​ന്ന്​ പു​റ​​പ്പെ​ടു​ന്ന 06167 ചെ​ന്നെ സെ​ന്‍റ​ട്ര​ൽ -കൊ​ച്ചു​വേ​ളി ഫെ​സ്റ്റി​വ​ൽ സ്​​പെ​ഷ​ൽ അ​ടു​ത്ത ദി​വ​സം രാ​വി​ലെ 8.50 ന്​ ​കൊ​ച്ചു​വേ​ളി​യി​ലെ​ത്തും.

14 എ.​സി ത്രീ​ട​യ​ർ കോ​ച്ചു​ക​ൾ, ഒ​രു സെ​ക്ക​ന്‍റ്​ ക്ലാ​സ്​ കോ​ച്ച്​ എ​ന്നി​വ​യു​ൾ​പ്പെ​ടു​ന്ന സ​ർ​വി​സു​ക​ൾ​ക്ക്​ കൊ​ല്ലം, കാ​യം​കു​ളം, മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ർ, തി​രു​വ​ല്ല, ച​ങ്ങ​നാ​ശ്ശേ​രി, കോ​ട്ട​യം, എ​റ​ണാ​കു​ളം ടൗ​ൺ, ആ​ലു​വ, തൃ​ശൂ​ർ, പാ​ല​ക്കാ​ട്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ കേ​ര​ള​ത്തി​ലെ സ്​​റ്റോ​പ്പു​ക​ൾ. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.