ഹെലിക്കോപ്റ്ററിൽ രക്ഷാ പ്രവർത്തനത്തിനു പോയ സംഘത്തെ ടെറസിൽ നിന്ന് ഷർട്ടൂരി ശ്രദ്ധ ക്ഷണിച്ച് വിളിച്ചുവരുത്തി സെൽഫി എടുത്ത ശേഷം പൊയ്ക്കൊള്ളാൻ പറഞ്ഞത് ഒരു ചെറുപ്പക്കാരനാണ്. അതേക്കുറിച്ച് രക്ഷാപ്രവർത്തകർ തന്നെ പരാതി പറയുന്നു....
ക്യാമ്പിൽ ഭക്ഷണം കിട്ടിയില്ലെന്നു പറഞ്ഞ് വന്ന മെസേജ് േകട്ട് ഭക്ഷണവുമായെത്തിയപ്പോൾ ആവശ്യത്തിലേറെ ഭക്ഷണവുമായി അവർ വലയുന്നു...
ഏതാനും മണിക്കൂറുകൾക്കുള്ളിൽ ദുരിതാശ്വാസ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും നേരിട്ടനുഭവിച്ച കാര്യങ്ങളുടെ സാമ്പിളുകളാണ്...
ഹെലിക്കോപ്റ്ററിെൻറ പശ്ചാത്തലത്തിൽ ‘കിടിലനൊരു സെൽഫി’ക്കു വേണ്ടി വിളിച്ചുവരുത്തിയപ്പോൾ രക്ഷ കാത്ത് ഏതോ തുരുത്തുകളിൽ ജീവനു വേണ്ടിവ ിലപിച്ചുകൊണ്ടിരുന്ന മനുഷ്യരുടെ അടുത്തെത്താനുള്ള സമയമാണ് നഷ്ടമായത്... മറ്റൊരിടത്ത് വിശന്നിരിക്കുന്ന മനുഷ്യരുടെ നിലവിളികൾക്കാണ് ഉത്തരമില്ലാതെ പോയത്....
ദുരിതാശ്വാസ രംഗത്ത് ഒാരോ നിമിഷവും വിലപ്പെട്ടതാണ്...
ഇൗ ദുരന്തത്തിൽ നിന്ന് പലരെയും രക്ഷിച്ചത് സോഷ്യൽ മീഡിയ തന്നെയാണ്...
അതേസമയം, ആശയക്കുഴപ്പം സൃഷ്ടിച്ചതും സോഷ്യൽ മീഡിയയാണ്...
കണ്ണിൽ കണ്ട മെസേജുകളൊക്കെ വാരിവലിച്ച് ഷെയർ ചെയ്യുന്നതിനിടയിൽ ഏപ്പോൾ പോസ്റ്റ് ചെയ്ത അഭ്യർത്ഥനയാണെന്നോ, അവർ ഇതിനകം രക്ഷപ്പെട്ടവരാണെന്നോ, അവരുടെ ആവശ്യത്തിന് ഇപ്പോൾ പരിഹാരം കണ്ടുകഴിഞ്ഞതാണോ എന്നൊന്നും നോക്കിയിട്ടുണ്ടാവില്ല...
അത് ദുരിതാശ്വാസ പ്രവർത്തകരുടെ സമയമാണ് അപഹരിച്ചത്... അതിലൂടെ ചില ജീവനുകളെങ്കിലും അപഹരിക്കപ്പെട്ടിട്ടുമുണ്ട്...
സഹായം തേടിയ മെസേജുകളുടെ സമയം നോക്കിയിരുന്നുവെങ്കിൽ, അതിൽ കൊടുത്ത നമ്പർ നോക്കി തൽസമയ സ്ഥിതി ഉറപ്പുവരുത്തിയിരുന്നെങ്കിൽ അതൊഴിവാക്കാമായിരുന്നു...
ഇപ്പോഴും രക്ഷക്കായി അഭ്യർത്ഥിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ വരുന്നുണ്ട്...
സഹായം തേടി കോളുകൾ പരക്കുന്നുണ്ട്...
അത് ആവശ്യമുള്ളവരിലേക്ക് എത്തുന്നു എന്നുറപ്പുവരുത്താൻ സന്ദേശങ്ങളുടെ നിജസ്ഥിതി ഉറപ്പുവരുത്തുക...
ഇൗ ദുരന്തം നാം അതിജീവിക്കുകതന്നെ ചെയ്യും...
വീഡിയോ കടപ്പാട്: മനോരമ ന്യൂസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.