തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിെൻറ സത്യപ്രതിജ്ഞക്കായി സെൻട്രൽ സ്റ്റേഡിയത്തിൽ തയാറാക്കിയ േവദിയിൽ കോവിഡ് വാക്സിനേഷൻ ആരംഭിച്ചു. മുൻഗണന വിഭാഗമായ കെ.എസ്.ആർ.ടി.സി ജീവനക്കാർക്കാണ് ആദ്യദിവസം വാക്സിൻ നൽകിയത്. 18^ 44 വയസ്സ് പ്രായപരിധിയിലെ മുൻഗണന വിഭാഗങ്ങൾക്കാണ് ഇവിടെ വാക്സിൻ നൽകുക.
ട്രിപ്ൾ ലോക്ഡൗണിനിടെ സത്യപ്രതിജ്ഞ നടത്താൻ നിർമിച്ച കൂറ്റൻ വേദി വാക്സിനേഷൻ കേന്ദ്രമാക്കി മാറ്റണമെന്ന അഭിപ്രായം പല ഭാഗങ്ങളിൽനിന്നും ഉയർന്നിരുന്നു. നിയന്ത്രണങ്ങൾക്കിടെ ഇത്രയധികം പേരെ പെങ്കടുപ്പിക്കുന്നതിനെതിരെ വിമർശനമുയർന്നതിന് പിന്നാലെയാണ് ആവശ്യവുമുണ്ടായത്.
ഇൗ സാഹചര്യത്തിലാണ് പന്തൽ പൊളിക്കേണ്ടെന്ന് പൊതുഭരണവകുപ്പ് തീരുമാനിച്ചത്. പ്രധാന പന്തലിലും രണ്ട് ഉപ പന്തലിലുമായി പരമാവധി പേർക്ക് വാക്സിൻ നൽകാനാണ് തീരുമാനം. വ്യാഴാഴ്ച രാത്രി സർക്കാർ ഇതിനുവേണ്ട നിർദേശം നൽകി. തീരുമാനം ഗുണകരമാണെന്നാണ് ആദ്യദിവസമെത്തിയവരുടെയും പ്രതികരണം.
നിലവിൽ നാല് ദിവസത്തേക്കാണ് വേദിയിൽ വാക്സിനേഷൻ സൗകര്യമേർപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഒരാഴ്ചയെങ്കിലും ഈ സംവിധാനം തുടരാൻ സാധിക്കുമെന്നാണ് ജില്ല ഭരണകൂടത്തിെൻറ പ്രതീക്ഷ. പിന്നീട് സാഹചര്യത്തിനനുസരിച്ച് തീരുമാനമെടുക്കുമെന്ന് അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച 150 പേർക്ക് കോവിഷീൽഡ് വാക്സിൻ നൽകി.
രജിസ്ട്രേഷൻ ഡെസ്കും ഒബ്സർവേഷൻ കേന്ദ്രവുമാണ് വേദിയിൽ പ്രവർത്തിക്കുന്നത്. ഓൺലൈനിൽ രജിസ്ട്രേഷൻ നടത്തിയവർക്ക് പ്രത്യേകം സമയം അനുവദിച്ചിരുന്നു. കേന്ദ്രത്തിൽ അധികം തിരക്കുണ്ടായിരുന്നില്ല. വലിയ വേദിയായതിനാൽ ശാരീരിക അകലം പാലിക്കാനുമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.