തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷയിലെ സുപ്രീംകോടതി വിധിയിൽ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. കോവിഡുകാലത്ത് പരീക്ഷ നടത്തി സംസ്ഥാനത്തിന് പരിചയമുണ്ടെന്ന് ശിവൻകുട്ടി പറഞ്ഞു. കഴിഞ്ഞ വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ ഇത്തരത്തിൽ നടത്തിയിരുന്നുവെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
ഏത് സാഹചര്യത്തിലാണ് പ്ലസ് വൺ പരീക്ഷ സ്റ്റേ ചെയ്ത് സുപ്രീംകോടതിയിൽ നിന്ന് ഉത്തരവുണ്ടായതെന്ന് അറിയില്ല. പരീക്ഷ നടത്താൻ സംസ്ഥാന സർക്കാർ സജ്ജമാണെന്ന് കോടതിയെ അറിയിക്കും. ഇത്തരത്തിൽ പരീക്ഷ നടത്തി മുൻപരിചയമുണ്ടെന്ന കാര്യവും കോടതിയിൽ ബോധിപ്പിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
പരീക്ഷക്കായി സ്കൂളുകൾ അണുവിമുക്തമാക്കുന്ന നടപടികൾ ഉൾപ്പടെ പൂർത്തീകരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ കോവിഡ് കാലത്ത് നടത്തിയപ്പോൾ സംസ്ഥാനത്തിന് ഒരു ബുദ്ധിമുട്ടും അനുഭവപ്പെട്ടിട്ടില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.