തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ കഴിഞ്ഞവർഷത്തെ നടപടികൾ ആവർത്തിക്കേണ്ടിവരുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പ്ലസ് വൺ പ്രവേശന നടപടികൾ ആരംഭിക്കുന്നതിനനുസൃതമായി സീറ്റ് വർധനയുടെ കാര്യത്തിൽ തീരുമാനമെടുക്കും. ആദ്യഘട്ടത്തിൽ 20 ശതമാനവും പിന്നീട് ആവശ്യമായ ജില്ലകളിൽ 10 ശതമാനം കൂടിയും സീറ്റ് വർധിപ്പിക്കാനാണ് ധാരണ.
പ്രവേശനത്തിന്റെ മുഖ്യഘട്ടം പിന്നിടുമ്പോൾ സീറ്റ് ലഭ്യത പരിശോധിച്ച ശേഷം കഴിഞ്ഞവർഷത്തെപ്പോലെ താൽക്കാലിക ബാച്ചുകൾ അനുവദിക്കും. ജൂലൈ ഒന്ന് മുതൽ പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം ആരംഭിക്കുന്ന രീതിയിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കും. പ്രവേശന നടപടിക്രമങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കാൻ അടുത്തദിവസം വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.