പത്തനംതിട്ട: പ്ലസ് വൺ വിദ്യാർഥി ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ. കുമ്പഴ നെടുംമനാൽ തേക്കുനിൽക്കുന്നതിൽ അജിതയുടെ മകൻ എസ്. അനന്തുവാണ് (16) മരിച്ചത്. പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ്. പരീക്ഷ ചൊവ്വാഴ്ച ആരംഭിക്കാനിരിക്കെയാണ് മരണം.
സഹപാഠിയായ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയപ്പോഴാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 2.30 ഒാടെയാണ് ഹ്യുമാനിറ്റീസ് വിദ്യാർഥിയായ അനന്തു ഇതേ സ്കൂളിലെ സയന്‍സ് വിദ്യർഥിനിയായ പെൺകുട്ടിയുടെ വീട്ടിൽ എത്തിയത്. ഈ സമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. വീട്ടിലെത്തി ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ കുഴഞ്ഞുവീഴുകയായിരുെന്നന്ന് പറയുന്നു. തൊട്ടടുത്തുതന്നെയുള്ള ഓട്ടോ ഡ്രൈവറെയും വഴിയിലൂടെ വന്ന ഓട്ടോഡ്രൈവറെയും കൂട്ടുപിടിച്ച് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യും. അതേസമയം, വീടിന് തൊട്ടടുത്ത മൈലാടുംപാറ താഴം വാർഡിലെ തൊണ്ടിയാനിക്കുഴി റോഡരികിലാണ് മൃതദേഹം കാണപ്പെട്ടതെന്നും റോഡരികിൽ അനന്തു ചലനമറ്റ് കിടക്കുകയായിരുെന്നന്നും പറയുന്നുണ്ട്.
വിരലടയാള വിദഗ്ധരും ശാസ്ത്രീയ അന്വേഷകരും സ്ഥലത്ത് പരിശോധന നടത്തി. അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ഇവര്‍ പറയുന്നു. ശരീരത്തിൽ പ്രാഥമിക പരിശോധനയില്‍ പാടുകളോ മുറിവുകളോ കണ്ടെത്തിയില്ല. രാവിലെ 10 മണിയോടെയാണ് ഇയാൾ വീട്ടിൽനിന്ന് ഇറങ്ങിയതെന്ന് മാതാവ് പറയുന്നു. 10.30ന് ഫോണിൽ മാതാവിനെ വിളിച്ചിരുന്നു. കൂട്ടുകാരെൻറ വീട്ടിൽ നിൽക്കുകയാണെന്നാണ് പറഞ്ഞത്. എന്നാൽ, ഇതിനുശേഷം വിവരം ഒന്നുമുണ്ടായില്ല. ഒരു പെൺകുട്ടിയുമായി അനന്തു സ്നേഹത്തിലാണെന്ന് പറയുന്നു. പിതാവ് നേരേത്ത മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.