തിരുവനന്തപുരം: പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് പരിശോധിക്കുന്നതിനും തിരുത്തൽ വരുത്തുന്നതിനുമുള്ള സമയം ഞായറാഴ്ച അവസാനിക്കും. വൈകീട്ട് അഞ്ചുവരെ വിദ്യാർഥികൾക്ക് അലോട്ട്‌മെന്റ് പരിശോധിക്കാം. നേരത്തെ ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ച വെബ്‌സൈറ്റ് തകരാറായത് വലിയ ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു.
ഫലം വന്ന് 24 മണിക്കൂർ കഴിഞ്ഞും അലോട്ട്‌മെന്റ് ലഭ്യമായിരുന്നില്ല. തുടർന്ന് മന്ത്രി തന്നെ നേരിട്ട് ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. വെബ്‌സൈറ്റ് ശരിയായെങ്കിലും ട്രയൽ അലോട്ട്‌മെന്റ് നോക്കാനുള്ള തീയതി നീട്ടി നൽകണം എന്നാണ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം.
എന്നാൽ നിലവിൽ തീയതി നീട്ടേണ്ട കാര്യമില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നിലപാട്. ആഗസ്റ്റ് മൂന്നിന് മുഖ്യ ഘട്ടത്തിലെ ആദ്യ അലോട്ട്‌മെന്‍റ് പ്രസിദ്ധീകരിക്കും. 22ന് ക്ലാസ് ആരംഭിക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.