തിരുവനന്തപുരം: പ്ലസ് ടു പരീക്ഷയിൽ ഗൾഫിലെ സ്കൂളുകൾക്ക് മികച്ച നേട്ടം. 94.82 ശതമാനമാണ് വിജയം. 22 പേർക്ക് മുഴുവൻ വിഷയത്തിലും എ പ്ലസുണ്ട്. ഗൾഫിലെ എട്ട് സ്കൂളുകളിലായി 598 പേരാണ് പരീക്ഷയെഴുതിയത്. ഇതിൽ 567 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞവർഷം 96.56 ശതമാനമാണ് ഗൾഫ് സ്കൂളുകളിലെ വിജയം. 23 പേർ മുഴുവൻ വിഷയത്തിനും എ പ്ലസ് നേടിയിരുന്നു. ലക്ഷദ്വീപിലെ ഒമ്പതു സ്കൂളുകളിലായി പരീക്ഷയെഴുതിയ 1316ൽ 924പേർ യോഗ്യത നേടി. 70.21ശതമാനമാണ് ജയം. 10പേർക്ക് മുഴുവൻ വിഷയത്തിനും എ പ്ലസുണ്ട്. മാഹിയിൽ ആറ് സ്കൂളുകളിലായി പരീക്ഷയെഴുതിയ 697ൽ 582പേർ യോഗ്യത നേടി. 83.5 ശതമാനമാണ് ജയം. 31 പേർക്ക് മുഴുവൻ വിഷയത്തിലും എ പ്ലസുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.