പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യെ മ​ർ​ദി​ച്ചു​കൊ​ന്നു; ആ​ർ.​എ​സ്.​എ​സു​കാ​ർ പി​ടി​യി​ൽ

ചേര്‍ത്തല: വയലാറിൽ ഉത്സവത്തിനിടെ പ്ലസ് ടു വിദ്യാര്‍ഥിയെ സഹപാഠികളും സുഹൃത്തുക്കളുമടങ്ങുന്ന സംഘം മര്‍ദിച്ചുകൊലപ്പെടുത്തി. പട്ടണക്കാട് പഞ്ചായത്ത് പത്താം വാർഡ് കളപ്പുരക്കൽ നികർത്ത് അശോക​െൻറ മകന്‍ അനന്തുവാണ് (17) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പത്തോളം പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇവർ ആർ.എസ്.എസ് പ്രവർത്തകരാണ്.സംഭവത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെ ആലപ്പുഴ ജില്ലയിൽ എൽ.ഡി.എഫും യു.ഡി.എഫും ഹർത്താലിന് ആഹ്വാനം ചെയ്തു. 

വയലാര്‍ കവലക്ക് സമീപത്തെ ക്ഷേേത്രാത്സവത്തിനിടെ ബുധനാഴ്ച രാത്രി 10.30ഒാടെ സമീപ പ്രദേശമായ നീലിമംഗലത്തെ സുഹൃത്തി​െൻറ വീട്ടിലേക്ക് അനന്തുവിെന വിളിച്ചുവരുത്തുകയും വഴിമധ്യേ ആക്രമണം നടത്തുകയുമായിരുന്നു. സുഹൃത്ത് ക്ഷണിച്ചതിനെത്തുടര്‍ന്നാണ് അനന്തു കൂട്ടുകാരോടൊപ്പം ഉത്സവത്തിെനത്തിയത്. ആക്രമികൾ അനന്തുവി​െൻറ മറ്റൊരു സുഹൃത്തിനെ ഉപയോഗിച്ച് ഫോണിലൂടെ അടുത്ത വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു. സുഹൃത്തുക്കൾക്കൊപ്പം ചെന്ന അനന്തുവിനെ വലിച്ചിഴച്ച് സമീപത്തെ കുറ്റിക്കാട്ടിലെത്തിച്ച് സംഘം ചേർന്ന് വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. ആക്രമിസംഘം മടങ്ങിയ ശേഷം സുഹൃത്തുക്കള്‍ നടത്തിയ തിരച്ചിലിലാണ് മൃതപ്രായനായ അനന്തുവിനെ കണ്ടത്. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംഭവസ്ഥലത്തുനിന്ന് െപാലീസിന് ലഭിച്ച അനന്തുവി​െൻറ മൊബൈല്‍ ഫോണില്‍നിന്നുള്ള വിളികളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.

കമ്പും പട്ടികക്കഷണവുംകൊണ്ടുള്ള അടിയാണ് മരണകാരണമെന്ന് പൊലീസ് സൂചിപ്പിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം നടത്തി. ഫോറന്‍സിക്, വിരലടയാള വിദഗ്ധര്‍ എന്നിവർ സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു അനന്തു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തി​െൻറ തുടര്‍ച്ചയാണ് കൊലപാതകമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ചേര്‍ത്തല സി.ഐ വി.പി. മോഹന്‍ലാല്‍ പറഞ്ഞു. പ്രതികളില്‍ മൂന്നുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. വൈകുന്നേരം അഞ്ചിന് സംസ്കാരം നടത്തി. മാതാവ്: വിമല. സഹോദരി: ആതിര.

Tags:    
News Summary - plus two student killed by RSS workers in alappuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.