അടിമാലി: ബൈസൺവാലി ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിനി കുത്തേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. പള്ളിവാസൽ പവർഹൗസിന് സമീപം പൈപ്പ്ലൈനിനടുത്ത് വാടകക്ക് താമസിക്കുന്ന വണ്ടിത്തറയിൽ രാജേഷിെൻറ മകൾ രേഷ്മയെയാണ് (17) വള്ളക്കടവ്-പവർഹൗസ് റോഡരികിൽ കുറ്റിക്കാട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
കുട്ടിക്കൊപ്പം പിതാവിെൻറ അർധസഹോദരൻ നീണ്ടപാറ സ്വദേശി വണ്ടിത്തറയിൽ അരുൺ (28) നടന്നുപോകുന്നതിെൻറ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാളാകാം കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. സ്കൂൾ വിട്ട് വീട്ടിലെത്തേണ്ട സമയം കഴിഞ്ഞിട്ടും രേഷ്മയെ കാണാതെ വന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്. ബൈസൺവാലിയിൽനിന്ന് സ്വകാര്യബസിൽ വള്ളക്കടവിലിറങ്ങിയ രേഷ്മ അരുണിെൻറ കൂടെ വീട്ടിലേക്കുള്ള റോഡിലൂടെ പോകുന്നതിെൻറ ദൃശ്യങ്ങളാണ് ലഭിച്ചത്. സമീപത്തെ റിസോർട്ടിെൻറ സി.സി.ടി.വി കാമറയിലാണ് ദൃശ്യം പതിഞ്ഞത്.
രക്ഷിതാക്കളുടെ പരാതിയെത്തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിലാണ് വള്ളക്കടവ്-പവർഹൗസ് റോഡിന് നൂറടി താഴെ കുത്തേറ്റ് മരിച്ചനിലയിൽ രേഷ്മയെ കണ്ടെത്തിയത്. കഴുത്തിനും കൈയിലും നെഞ്ചിലും കുത്തേറ്റിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയതിന് സമീപത്തുനിന്ന് രേഷ്മയുടെ സ്കൂൾ ബാഗും അരുണിേൻറതെന്ന് സംശയിക്കുന്ന മൊബൈൽ ഫോണിെൻറ കവറും ബാറ്ററിയും ലഭിച്ചു. വെള്ളിയാഴ്ച രാത്രി 9.45നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവശേഷം അരുണിനെ കാണാതായി. ഫോറൻസിക് വിദഗ്ധരും പൊലീസ് നായും സ്ഥലത്തെത്തി. അരുൺ പെൺകുട്ടിയോട് തുടരെ പ്രണയാഭ്യർഥന നടത്തിയിരുന്നതായി സൂചനയുണ്ട്. ഇയാൾ രാജകുമാരിയിലെ ഫർണിച്ചർ കടയിൽ ജീവനക്കാരനാണ്.
കോതമംഗലം വടാട്ടുപാറ സ്വദേശിയായ രാജേഷ് വർഷങ്ങളായി കുടുംബത്തോടൊപ്പം പവർഹൗസിലാണ് താമസിക്കുന്നത്. രേഷ്മയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിശോധനയിൽ മരിച്ച രേഷ്മക്ക് കോവിഡ് സ്ഥിരീകരിച്ചു. മാതാവ്: ജെസി. സഹോദരൻ: വിഷ്ണു.
സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ചെയർമാൻ കെ.വി. മനോജ്കുമാർ സ്വമേധയാ കേസെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.