ചാരുംമൂട് (ആലപ്പുഴ): ഇരുകൈകൾ ഉണ്ടെങ്കിലും വിജയത്തിെൻറ പടവുകൾ കയറാൻ തയാറാകാത് തവർക്ക് കൺമണി ഒരു പാഠമാണ്. കൈകളില്ലാതെ കാലുകൊണ്ട് പരീക്ഷയെഴുതി പ്ലസ് ടു പരീക്ഷയ ിൽ മികച്ച വിജയം നേടിയിരിക്കുകയാണ് ഈ മിടുക്കി. പ്ലസ് ടു പരീക്ഷക്ക് ഹിന്ദിക്ക് എ പ്ല സ് ഗ്രേഡുണ്ട്. ഇക്കണോമിക്സിനും ഇംഗ്ലീഷിനും എ ഗ്രേഡും അക്കൗണ്ടൻസിക്കും ബിസിനസ് സ്റ്റഡീസിനും കമ്പ്യൂട്ടർ ആപ്ലിക്കേഷനും ബി പ്ലസ് ഗ്രേഡും നേടി. എസ്.എസ്.എൽ.സി പരീക്ഷയിലും മികച്ച വിജയം നേടിയിരുന്നു. ഒമ്പത് വിഷയങ്ങൾക്ക് എ പ്ലസും ഒരു വിഷയത്തിന് ബി പ്ലസും നേടി. ചാരുംമൂട് താമരക്കുളം വി.വി.എച്ച്.എസ്.എസിലെ വിദ്യാർഥിനിയാണ് കൺമണി.
മാവേലിക്കര അറുന്നൂറ്റിമംഗലം അഷ്ടപദിയിൽ ജി. ശശികുമാറിെൻറയും രേഖയുടെയും മകളായ കൺമണിക്ക് ജന്മന കൈകളില്ല. കാലുകൾക്കും പൂർണ വളർച്ചയില്ലാത്തതിനാൽ നടക്കാനും ബുദ്ധിമുട്ടുണ്ട്. കാലുകൾ കൊണ്ട് അവൾ എഴുതാൻ പഠിച്ചു. മിടുക്കിയായ കൺമണിക്ക് സ്നേഹവും കരുതലും നൽകി അധ്യാപകരും രക്ഷിതാക്കളും ഒപ്പംനിന്നു. അധ്യാപകരുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പ്രിയങ്കരിയായ കൺമണിക്ക് സഹായിയെ വെച്ച് പരീക്ഷ എഴുതാൻ അവസരമുണ്ടായിട്ടും ഉപയോഗിച്ചില്ല. കാലുകൊണ്ടാണ് പരീക്ഷ എഴുതിയത്.
ഇല്ലായ്മകളെ വെല്ലുന്ന ഉണ്മയിൽ മനക്കരുത്തുകൊണ്ട് വിജയം കീഴടക്കുന്ന കൺമണി കലാരംഗത്തും പ്രതിഭയുടെ കൈയൊപ്പ് ചാർത്തിയിട്ടുണ്ട്. സംസ്ഥാന കലോത്സവത്തിൽ അഞ്ച് വർഷമായി താരമാണ് കൺമണി. ശാസ്ത്രീയ സംഗീതത്തിലും അഷ്ടപദിയിലും കഥകളി സംഗീതത്തിലും സംസ്ഥാനതലത്തിൽ എ ഗ്രേഡോടുകൂടി മികവ് പുലർത്താൻ കൺമണിക്കായി. കാലുകൾ കൊണ്ട് മനോഹരമായ രാഷ്ട്രപതി ഭവനിൽ നടന്ന കൾചറൽ പ്രോഗ്രാമിൽ പങ്കെടുത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദിെൻറ ആദരം ഏറ്റുവാങ്ങി.
നാനൂറോളം വേദികളിൽ സംഗീതക്കച്ചേരി നടത്തിയിട്ടുണ്ട് ഈ കൊച്ചുമിടുക്കി. തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജിൽ ബി.എ സംഗീതം എടുത്ത് പഠിക്കാനാണ് ആഗ്രഹം. സഹോദരൻ മണികണ്ഠൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.