കോഴിക്കോട്: പി.എം. ഫൗണ്ടേഷൻ മീഡിയ പാർട്ണറായ ‘മാധ്യമ’വുമായി സഹകരിച്ച് നടത്തിയ ടാലൻറ് െസർച് പരീക്ഷയിൽ ആയിരക്കണക്കിന് വിദ്യാർഥികൾ പങ്കെടുത്തു. കേരളത്തിലും ജി.സി.സി രാജ്യങ്ങളിലുമായി 25 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. 2017ലെ പത്താംക്ലാസ് പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ്/എ വൺ നേടിയ വിദ്യാർഥികളാണ് പെങ്കടുത്തത്. പൊതുവിജ്ഞാനം, വിശകലനം, അടിസ്ഥാന വിഷയങ്ങളിലുള്ള പരിജ്ഞാനം തുടങ്ങിയവ ഉൾക്കൊള്ളിച്ച പരീക്ഷയുടെ ഫലം നവംബറിൽ പ്രസിദ്ധീകരിക്കും. നിശ്ചിത മാർക്ക് നേടുന്ന എല്ലാവർക്കും കാഷ് അവാർഡും യോഗ്യത സർട്ടിഫിക്കറ്റും നൽകും. ഉന്നത വിജയം നേടുന്ന 10 പേർക്ക് പ്രോത്സാഹന സമ്മാനങ്ങളും 75 പേർക്ക് പി.എം ഫെലോഷിപ് പ്രോഗ്രാമിെൻറ രണ്ടാംഘട്ടത്തിലേക്ക് പ്രവേശനവും ലഭിക്കും.
ഉന്നത വിജയം നേടുന്ന വിദ്യാർഥികൾക്ക് ഒന്നേകാൽ ലക്ഷം രൂപ വരെയുള്ള സ്കോളർഷിപ്പുകളും മികവിെൻറ സാക്ഷ്യപത്രവും പ്രോത്സാഹന സമ്മാനങ്ങളും നൽകുന്ന ടാലൻറ് െസർച് കേരളത്തിൽ നാലാംതവണയും ജി.സി.സിയിൽ മൂന്നാംതവണയുമാണ് നടക്കുന്നത്. വിജയികൾക്കുള്ള അവാർഡുകൾ ഡിസംബർ 23ന് കൊച്ചി ലേമെറിഡിയൻ ഹോട്ടലിൽ നടക്കുന്ന ചടങ്ങിലാണ് വിതരണം ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.