കോട്ടയം: സ്വന്തം അച്ഛന്റെയോ മുതിർന്ന സഹോദരന്റെയോ സ്ഥാനത്ത് സ്നേഹിക്കാൻ തോന്നുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് പത്മജ വേണുഗോപാൽ. അദ്ദേഹം കാരണമാണ് താൻ ബി.ജെ.പിയിൽ ചേർന്നതെന്നും പത്മജ വ്യക്തമാക്കി.
പ്രധാനമന്ത്രിക്ക് കുടുംബമില്ല. ഭാരതമാണ് അദ്ദേഹത്തിന്റെ കുടുംബം. അദ്ദേഹത്തെ മുതിർന്ന സഹോദരന്റെയോ അച്ഛന്റെയോ സ്ഥാനത്ത് സ്നേഹിക്കാൻ നമ്മൾക്ക് തോന്നുമെന്നും പത്മജ പറഞ്ഞു. കോട്ടയത്ത് എൻ.ഡി.എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പത്മജ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.