മലപ്പുറം: ജയിൽ മോചിതനായി വേങ്ങര കണ്ണമംഗലം പൂച്ചോലമാട്ടെ വീട്ടിലെത്തിയ മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം സന്ദർശിച്ചു. സിദ്ദീഖ് കാപ്പന്റെ മോചനവും മോചനത്തിനായുള്ള നിയമ പോരാട്ടവും ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഒരുപാട് ചെറുപ്പക്കാർ ഇന്ത്യയിലെ വിവിധ ജയിലുകളിൽ വിചാരണ പോലുമില്ലാതെ അന്യയമായി തടവിൽ കഴിയുന്നുണ്ട്. അവരുടെ നിയമ പോരാട്ടങ്ങൾക്ക് വൈകിയാണെങ്കിലും കാപ്പന് കിട്ടിയ നീതി പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് പൂക്കുത്ത് മുജീബ്, പുളിക്കൽ അബൂബക്കർ മാസ്റ്റർ, കെ.എം ശാഫി, യു.പി അബ്ദു, അഹമ്മദ് കരുവാടൻ, കാപ്പൻ മൊയ്തീൻകുട്ടി, ആബിദ് കൂന്തള എന്നിവർ അനുഗമിച്ചു.
2020 ഒക്ടോബറിൽ ഉത്തർ പ്രദേശിലെ ഹാഥറസിൽ ദലിത് യുവതി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ടത് റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെയാണ് കാപ്പനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്. 28 മാസത്തെ ജയിൽ വാസത്തിനും ഒന്നര മാസത്തെ ഡൽഹിയിലെ കരുതൽ തടങ്കലിനും ശേഷം തിങ്കളാഴ്ച രാത്രിയാണ് കാപ്പൻ സ്വന്തം വീട്ടിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.