കോട്ടയം: നായർ സർവീസ് സൊസൈറ്റി രജിസ്ട്രാർ പി.എൻ. സുരേഷ് രാജിവെച്ചു. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ നിർദേശത്തെ തുടർന്നാണ് രാജി. എൻ.എസ്.എസ് ഡയറക്ടർ ബോർഡ് യോഗത്തിൽ സുരേഷിനെതിരെ വിമർശനം ഉയർന്നിരുന്നു. രജിസ്ട്രാറുടെ ചുമതല സുകുമാരൻ നായർ ഏറ്റെടുത്തു.
സുകുമാരൻ നായരുടെ പിൻഗാമി പി.എൻ. സുരേഷ് ആണെന്ന തരത്തിൽ ചില മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ഇത് എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിനു ശേഷം സുകുമാരൻ നായർ സുരേഷിന്റെ രാജി എഴുതി വാങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
സംഘടനയിൽ ആധിപത്യം ഉറപ്പിക്കാൻ സുരേഷ് നീക്കം നടത്തുന്നതായും സൂചന ലഭിച്ചിരുന്നു. കൗൺസിൽ യോഗം ചേർന്നാണ് എൻ.എസ്.എസിന്റെ തീരുമാനങ്ങൾ എടുക്കുന്നത്. പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ, കലഞ്ഞൂർ മധു, ഹരികുമാർ കോയിക്കൽ, അഡ്വ. സംഗീത് കുമാർ എന്നിവരാണ് കൗൺസിൽ അംഗങ്ങൾ.
ആറന്മുള വാസ്തു വിദ്യാഗുരുകുലം ചെയർമാൻ, കലാമണ്ഡലം കൽപിത സർവകലാശാല വൈസ് ചാൻസലർ ഇൻ ചാർജ് എന്നീ നിലകളിലാണ് സുരേഷ് പ്രശസ്തനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.