നിലമ്പൂർ: അഞ്ച് വയസ്സുകാരനെ ലൈംഗിക പീഡനത്തിരയാക്കിയ 46കാരനെ 32 വര്‍ഷം കഠിനതടവിനും 25000 രൂപ പിഴയടക്കാനും ശിക്ഷിച്ചു.
വഴിക്കടവ് ആനമറി കളത്തുംപടിക്കൽ ഉമ്മറിനെതിരെയാണ് (49) നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ പോക്സോ കോടതി ജഡ്ജ് കെ.പി. ജോയ് ശിക്ഷ വിധിച്ചത്.
2017 ഡിസംബര്‍ മുതല്‍ 2018 മാര്‍ച്ച് 23 വരെയുള്ള കാലയളവില്‍ അഞ്ച് വയസ്സ് പ്രായമുള്ള ആണ്‍കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിരയാക്കിയ കുറ്റത്തിന് വഴിക്കടവ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ്.
പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷവും മൂന്നു മാസവും സാധാരണ തടവ് അനുഭവിക്കണം.
പിഴ അടച്ചാൽ തുക കുട്ടിക്ക് നൽകണം.വഴിക്കടവ് പൊലീസ് ഇന്‍സ്പെക്ടറായിരുന്ന കെ. രാജീവ് കുമാര്‍ ആണ് അന്വേഷണം നടത്തിയതും കുറ്റപത്രം സമര്‍പ്പിച്ചതും. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സാം കെ. ഫ്രാന്‍സിസ് ഹാജരായി. പ്രോസിക്യൂഷന് ലൈസണ്‍ വിങ്ങിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പി.സി. ഷീബ പ്രോസീക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.