ഡി.വൈ.എഫ്.ഐ പ്രവർത്തകനെതിരെ പോക്സോ കേസ്; ഇരയുടെ കുടുംബത്തിന് സി.പി.എം ഊരുവിലക്കെന്ന് ആക്ഷേപം

തൃശൂര്‍: കാട്ടൂരിൽ പോക്സോ കേസിലെ ഇരയുടെ കുടുംബത്തിന് ഊരുവിലക്കെന്ന് പരാതി. പോക്‌സോ കേസില്‍ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകനെതിരെ പരാതി നല്‍കിയ കുടുംബത്തിനെ സി.പി.എം ഊരുവിലക്കിയെന്നാണ് പരാതി. പട്ടികജാതി കുടുംബത്തെ ഒറ്റപ്പെടുത്തുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് പരാതി.

ഒമ്പതു വയസുകാരിയായ മകളെ പീഡിപ്പിച്ച ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകന്‍ സായൂജ് കാട്ടൂരിന് എതിരെയാണ് കുടുംബം പരാതി നല്‍കിയത്. തുടർന്ന് സായൂജ് റിമാൻഡിലാണ്. എന്നാൽ, സായൂജിനെ കള്ളക്കേസിൽ കുടുക്കുകയായിരുന്നു എന്നാണ് സി.പി.എമ്മിന്‍റെ വാദം. കുടുംബത്തെ ഊരുവിലക്കിയെന്ന ആക്ഷേപം ശരിയല്ലെന്ന് സി.പി.എം പ്രാദേശിക നേതാക്കള്‍ പറഞ്ഞു.

ലോക്കല്‍കമ്മിറ്റി അംഗത്തിന്‍റെ നേതൃത്വത്തില്‍ പരാതിക്കാരന്‍റെ കുടുംബത്തിനെതിരെ പാര്‍ട്ടി ഒപ്പുശേഖരണം നടത്തിയെന്നും പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു. 

Tags:    
News Summary - Pocso case against DYFI activist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.