വീടിന്റെ ഓടിളക്കി അകത്തുകയറി പീഡനശ്രമം; യുവാവിനെതിരെ പോക്സോ കേസ്

കണ്ണൂർ: വീടിന്റെ ഓടിളക്കി അതിക്രമിച്ചുകയറി ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ യുവാവിനെതിരെ പോക്സോ കേസെടുത്തു.

കണ്ണൂർ സിറ്റി സ്റ്റേഷൻ പരിധിയിലാണ് സംഭവം. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ പരാതിയിലാണ് പ്രദേശവാസിയായ ഫാരിസിനെതിരെ കേസെടുത്തത്.

ശനിയാഴ്ച രാത്രി രക്ഷിതാക്കൾ വീട്ടിലില്ലാത്ത സമയത്ത് അനുജനൊപ്പം ഉറങ്ങുകയായിരുന്ന പെൺകുട്ടിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്.

ഒരുവർഷമായി ഇയാൾ പെൺകുട്ടിയെ പിന്തുടർന്ന് ശല്യം ചെയ്തുവരുകയായിരുന്നു. കുട്ടി ബഹളം വെച്ചതോടെ യുവാവ് ഓടിരക്ഷപ്പെട്ടു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസെടുക്കുകയായിരുന്നു.

Tags:    
News Summary - pocso case against you in Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.