കല്പറ്റ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ സ്നേഹം നടിച്ച് ലൈംഗികാതിക്രമം നടത്തിയ യുവാവിന് 49 വര്‍ഷം കഠിന തടവും 2,27,000 രൂപ പിഴയും. മുട്ടില്‍, പരിയാരം, ആലംപാറ വീട്ടില്‍ എ.പി. മുനീറിനെയാണ് (29) കല്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി കെ.ആര്. സുനില്‍കുമാര്‍ ശിക്ഷിച്ചത്.
2021 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. പ്രായപൂർത്തിയാവാത്ത കുട്ടിയെ പരിചയപ്പെട്ട് സ്നേഹം നടിച്ച് പ്രതി താമസിക്കുന്ന വീട്ടിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ലൈംഗികാതിക്രമം നടത്തിയത്. പിന്നീട് കുട്ടിയുടെ നഗ്നഫോട്ടോയുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വീട്ടിലേക്ക് വിളിച്ചുവരുത്തി വീണ്ടും ലൈംഗികാതിക്രമം നടത്തി. കല്പറ്റ പൊലീസ് സ്റ്റേഷനിലെ അന്നത്തെ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ പി. പ്രമോദാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. അന്വേഷണ സഹായത്തിനായി എസ്.സി.പി.ഒ കെ. റസാഖുമുണ്ടായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജി. ബബിത ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.