ഫറോക്ക്: അന്ധവിദ്യാലയത്തിൽ വിദ്യാർഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി. സ്‌കൂള്‍ അധികൃതരാണ് നല്ലളം പൊലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അധ്യാപകൻ മലപ്പുറം സ്വദേശി മാത്തോട്ടത്ത് വാടകക്ക് താമസിക്കുന്ന ഫിറോസ് ഖാനെതിരെ (40) പോക്‌സോ നിയമ പ്രകാരം കേെസടുത്തു.
കൊളത്തറ അന്ധവിദ്യാലയത്തിലെ ആറാം ക്ലാസുകാരിയെ തുന്നൽ അധ്യാപകനായ ഫിറോസ് ഖാൻ പീഡിപ്പിെച്ചന്നാണ് പരാതി. സ്‌കൂള്‍ അധികൃതരുടെ പരാതിയെ തുടർന്ന് നല്ലളം പൊലീസിൽ കുട്ടിയുടെ രക്ഷിതാക്കളും പരാതിനല്‍കി.
ക്ലാസ്മുറിയില്‍നിന്ന് മറ്റൊരിടത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയെന്നാണ് പെണ്‍കുട്ടി പൊലീസില്‍ മൊഴിനല്‍കിയത്. സ്‌കൂളിലെ ഹോസ്റ്റൽ അന്തേവാസിയാണ് വിദ്യാർഥി. സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ അറിയിക്കുകയും അവരെത്തി വിദ്യാർഥിനിയെ വീട്ടിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. പരാതി ലഭിച്ച് മൂന്നുദിവസം കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തത് പൊലീസിെൻറ ഭാഗത്തുനിന്നുള്ള അനാസ്ഥയാണെന്ന് ആരോപണമുണ്ട്. പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.െഎ, എസ്.എഫ്.െഎ, ബി.ജെ.പി എന്നിവർ പൊലീസ്സ്റ്റേഷൻ മാർച്ച് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.