നാണയകോന്തല പിച്ചിച്ചീന്തുന്നവർക്കെതിരെ കവികളും

നോട്ട് അസാധുവാക്കപ്പെട്ടതിനു ശേഷം ജീവിതം അസാധുവാക്കപ്പെട്ട ഒരിന്ത്യക്കാരെൻറ വീട്ടിലെ വാതിലിൽ ഒരു മുട്ടു കേൾക്കുന്നു.
ഒരു യാചകൻ.
‘‘ഒന്നുമില്ല തരാൻ. അഞ്ഞൂറിെൻറയോ ആയിരത്തിെൻറയോ പഴയ നോട്ട് മതിയോ?’’ എന്ന് വീട്ടുടമസ്​ഥൻ. യാചകൻ ഒരു സ്വൈപിങ് മെഷീൻ പുറത്തെടുത്തു. ‘‘നിങ്ങളുടെ ക്രെഡിറ്റ് കാർഡ് മതി’’ –അയാൾ പറഞ്ഞു.
ഇതാണ് നമ്മൾ സ്വപ്നംകാണുന്ന കറൻസിരഹിത ഇന്ത്യ.
ഇനി ശൗചാലയം പണിയാൻ ആകാശത്തുനിന്ന് ഒരു നക്ഷത്രവും ഭൂമിയിലേക്കിറങ്ങിവന്ന് ബോധവത്കരിക്കേണ്ടതില്ല. വല്ലതും ഉള്ളിൽ ചെന്നിട്ടുവേണ്ടേ പുറത്തേക്കു വരാൻ.
ഇതാണ് നമ്മൾ സ്വപ്നം കാണുന്ന കള്ളപ്പണമില്ലാത്ത ഭാരതം.
നമ്മുടെ നാണയകോന്തല പിച്ചിക്കീറുന്നവർക്കെതിരെ, പശുഭാരതത്തിൽനിന്ന് ക്യൂ ഭാരതത്തിലേക്ക് തള്ളിവിട്ടവർക്കെതിരെ കവിതകളിലും കലാപം പടരുകയാണിന്ന്.
രാഷ്ട്രീയ നേതാക്കളിൽ പലരും ഞഞ്ഞംമിഞ്ഞം പറയുമ്പോൾ നോട്ട് അസാധുവാക്കലിനെതിരെ ധീരമായി രംഗത്തുവന്ന രണ്ടു നേതാക്കളാണ് മമതബാനർജിയും കെജ്രിവാളും.
മമത ബാനർജി മോദി ബാധക്കെതിരെ കവിതയിലും പ്രതിരോധം തീർക്കുന്നുണ്ട്. ബംഗാളിയിലെഴുതിയ മമത ബാനർജിയുടെ നോട്ട് അസാധുവാക്കൽ കവിത (Demonetisation poem) ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ജനങ്ങളുടെ അവകാശം കവർന്നെടുക്കുന്ന, പാവങ്ങളെ ശിക്ഷിക്കുന്ന ഭരണാധികാരിയുടെ ചിത്രമാണ് ചിത്രകാരികൂടിയായ മമത വരികളിലൂടെ വരച്ചിടുന്നത്. വെള്ളത്താമരയുടെ ബ്രഹ്മചര്യം കാണിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന ഈ ഭരണാധികാരി ജനങ്ങളാൽ തലാഖ് ചെയ്യപ്പെടും എന്ന് പറഞ്ഞവസാനിപ്പിക്കുന്ന ഈ കവിതയുടെ ഇംഗ്ലീഷ് മൊഴിമാറ്റവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘‘ലജ്ജിക്കൂ’’ എന്ന തലക്കെട്ടിൽ ഇതേ വിഷയത്തിൽ മറ്റൊരു കവിതകൂടി മമത ബാനർജി എഴുതിയിട്ടുണ്ട്.


കവിത മോദിയും കൂട്ടുപിടിച്ചിട്ടുണ്ട്. കവിതയെഴുതുന്ന മോദി (ഹിറ്റ്ലർ ചിത്രകാരനായിരുന്നു എന്നോർക്കുക) സംസ്​കൃതത്തിൽ വിവർത്തനം ചെയ്തുവന്നതിെൻറ വാർത്തകളൊക്കെ മീഡിയകൾ കൊണ്ടാടിയതാണ്. നൊബേൽ സമ്മാന ജേതാവായ ബോബ് ഡിലനെ ഉദ്ധരിച്ചായിരുന്നു തെൻറ തുഗ്ലക്കിയൻ പരിഷ്കാരങ്ങളെ മുംബൈയിലെ ഗ്ലോബൽ സിറ്റിസൺ ഫെസ്​റ്റിവലിൽ പ്രധാനമന്ത്രി ന്യായീകരിച്ചത്.
പക്ഷേ, കവിതകൾ ഓൺലൈനുകളിലൂടെ, സമൂഹമാധ്യമങ്ങളിലൂടെ ഇന്നത്തെ ‘സാമ്പത്തിക അടിയന്തരാവസ്​ഥ’യിൽ പ്രതിരോധം തീർക്കുകയാണ്. സ്വന്തം കറൻസി ഉപയോഗിക്കാനാവാത്തതിനെക്കുറിച്ച് ചില കവികളെഴുതിയ ഹാസ്യകവിതകൾ നമ്മുടെ തലതിരിഞ്ഞ നയത്തെ പരിഹസിക്കുന്നു.
Cashless in bank queues
nation halted suddenly
haste has made us waste
എന്നിങ്ങനെ നോട്ട് അസാധുവാക്കൽ കാലത്തെ സൂചിപ്പിച്ചുകൊണ്ട് ഹൈക്കുകവിതകളും രംഗത്തുവരുന്നുണ്ട്.
നോട്ട് പിൻവലിച്ചതിനെതിരെ കവിതയുമായി നമ്മുടെ സോപാന ഗായകൻ ഹരിഗോവിന്ദനും യൂട്യൂബിലുണ്ട്. ഇത് കാടടച്ച് വെടിവെപ്പാണെന്നും എലിയെപ്പേടിച്ച് ഇല്ലം ചുടലാണെന്നും കവി.
‘‘എെൻറ കുഞ്ഞിന് കഞ്ഞി നൽകീടുവാൻ
എെൻറ അമ്മതൻ ഔഷധം വാങ്ങുവാൻ
എെൻറ പെണ്ണിന് യാത്ര ചെയ്തീടുവാൻ
എന്തുപായമെന്നോർത്തുവോ രാജ നീ’’
എന്ന് തുടങ്ങുന്ന കവിത ‘‘എന്നുമീ പട്ടിണിക്ക് വിലയിട്ട് വേണമോ നിെൻറ വീരവിഹാരങ്ങൾ’’ എന്ന് ചോദിച്ചവസാനിക്കുന്നു.
കറൻസിനോട്ട് കൊണ്ടുപോലും നാണം മറക്കാൻ പറ്റാത്ത ഒരിന്ത്യയിൽ ഇതൊക്കെ നോക്കി നമ്മുടെ എഴുത്തുകാർക്കിനിയെത്ര കാലം മിണ്ടാതനങ്ങാതിരിക്കാനാവും?

Tags:    
News Summary - poems on currency demonetization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.