കോട്ടയം: വിഷുവിന് പച്ചക്കറി വിപ്ലവത്തിന് കൃഷിവകുപ്പ് തയാറെടുക്കുന്നു. ‘വിഷുക്കണി’ പേരിൽ വിഷരഹിത പച്ചക്കറിയുമായി വിപണി കൈയടക്കാനുള്ള അവസാനവട്ട നടപടികളിലാണ് കൃഷിവകുപ്പ്. ഗുണമേന്മയുള്ളതും വിഷരഹിതവുമായ മികച്ചയിനം പച്ചക്കറിയിലൂടെ വിഷുക്കണിയും ആഘോഷവും ഗംഭീരമാക്കുമെന്ന് കൃഷി വകുപ്പ് അധികൃതർ ‘മാധ്യമ’ത്തോട് പറഞ്ഞു. തെരഞ്ഞെടുത്ത മുപ്പതോളം കേന്ദ്രങ്ങളിൽ കൃഷിവകുപ്പ് സഹായത്തോടെ നടത്തിയ പച്ചക്കറികൃഷി ഏപ്രിൽ ആദ്യവാരം തന്നെ വിളവെടുപ്പ് പൂർത്തിയാക്കി വിൽപനക്കെത്തിക്കും. ന്യായവിലക്ക് പച്ചക്കറി ലഭ്യമാക്കാൻ വിപുല വിപണന ശൃംഖലകളും തയാറാക്കിയിട്ടുണ്ട്. കൃഷിവകുപ്പിെൻറ ഒാർഗാനിക് ഷോപ്പുകളിലും സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ ആരംഭിക്കുന്ന 1086 ‘വിഷുക്കണി’ സ്റ്റാളുകളിലും പച്ചക്കറി ലഭ്യമാക്കും.
കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിെൻറ നേരിട്ടുള്ള ഇടപെടലാണ് പുതിയ സംവിധാനത്തിനുപിന്നിൽ. കഴിഞ്ഞ ഒാണക്കാലത്ത് മാത്രം ഇങ്ങനെ 5000ടൺ പച്ചക്കറി വിപണിയിൽ എത്തിച്ചിരുന്നു. ഇതിലൂടെ വിലക്കയറ്റം പിടിച്ചുനിർത്താനും ഇടനിലക്കാരുടെ ചൂഷണം ഇല്ലാതാക്കാനും കൃഷിവകുപ്പിന് കഴിഞ്ഞു. ഇത്തവണ 15 ഇനം പച്ചക്കറികളാവും വിപണിയിൽ ഉണ്ടാകുക.
വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിലും ഹോർട്ടികോർപ്പും വിപണി ഇടപെടലുകൾക്ക് നേതൃത്വം വഹിക്കും. ഇവരുടെ നിയന്ത്രണത്തിൽ ഇതര സംസ്ഥാനങ്ങളിൽനിന്ന് വേണ്ടിവന്നാൽ പ്രേത്യകം കൃഷിചെയ്ത പച്ചക്കറി വിപണിയിൽ എത്തിക്കും. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ ഇതിനായി പ്രത്യേക സംവിധാനം നേരേത്തതെന്ന തയാറാക്കിയിരുന്നു. ഏപ്രിൽ ആദ്യവാരം മുതൽ പച്ചക്കറി സുലഭമായി എത്തുമെങ്കിലും ഏപ്രിൽ 12നും 13നും ആയിരിക്കും വിഷുക്കണി എന്നപേരിൽ പച്ചക്കറി വിപണനം നടത്തുക.
തക്കാളി, ബീൻസ്, പയർ, കാരറ്റ്, ബീറ്റ്റൂട്ട്, പച്ചമുളക്, ഇഞ്ചി അടക്കമുള്ള പച്ചക്കറികളാവും വിപണിയിൽ എത്തിക്കുക. ഇതോടൊപ്പം ഗുണമേന്മയുള്ള അരിയും വിപണിയിൽ എത്തിക്കും. സർക്കാർ ഏജൻസികൾ മുഖേന അരിക്കടകളിൽ കുറഞ്ഞ വിലക്ക് അരിയെത്തിക്കാനാണ് തീരുമാനം. ഇതിനായി ആന്ധ്രയിൽനിന്ന് അരിയെത്തിക്കാനുള്ള നടപടി പൂർത്തിയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.