ഫയൽ ചിത്രം

വണ്ടി തട്ടിയോ? പൊലീസ് സ്റ്റേഷനിൽ പോകാതെ ‘പോൽ ആപ്പി’ൽ കയറിയാൽ മതി

തിരുവനന്തപുരം: വാഹനം ആക്സിഡന്റായാൽ പൊലീസ് സ്റ്റേഷനിലേക്ക് പോകാതെ തന്നെ പൊലീസിന്റെ ജി.ഡി (ജനറൽ ഡയറി)യിൽ ഇനി വിവരങ്ങൾ രേഖപ്പെടുത്താം. കേരള പൊലീസിന്റെ മൊബൈൽ ആപ്പായ പോൽ ആപ്പിലാണ് ജി.ഡി എൻട്രി ലഭ്യമാക്കുന്നതിന് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്.

സേവനം ലഭ്യമാകാൻ ഗൂഗ്ൾ​ പ്ലേ സ്റ്റോറിൽനിന്നോ മറ്റോ POL APP മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണം. ആപ്പിൽ കയറി പേരും മൊബൈല്‍ നമ്പറും നല്‍കുക. ഒ.ടി.പി. മൊബൈലില്‍ വരും. പിന്നെ, ആധാർ‍ നമ്പർ‍ നൽകി റജിസ്ട്രേഷൻ പൂർത്തിയാക്കാം. ഒരിക്കൽ റജിസ്ട്രേഷൻ‍ നടത്തിയാൽ പിന്നെ, പൊലീസുമായി ബന്ധപ്പെട്ട ഏതു സേവനങ്ങൾ‍ക്കും അതുമതിയാകും.


വാഹനങ്ങളുടെ ഇൻഷൂറൻ‍സിന് GD എൻട്രി കിട്ടാൻ ഇതിലെ Request Accident GD എന്ന സേവനം തെരെഞ്ഞെടുത്ത് അതിൽ അപേക്ഷകന്റെ വിവരങ്ങളും ആക്‌സിഡന്റ് സംബന്ധമായ വിവരങ്ങൾ ഫോട്ടോ സഹിതവും രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യാവുന്നതാണ്.

അപേക്ഷൽ പൊലീസ് പരിശോധന പൂർത്തിയായ ശേഷം ജി.ഡി എൻ‍ട്രി ഡൗൺലോഡ് ചെയ്ത് പ്രിൻറ് എടുക്കാവുന്നതാണ്. ഇതുകൂടാതെ മറ്റുവിവിധ സേവനങ്ങളും പോൽ ആപ്പിൽ പൊതുജനങ്ങൾക്ക് ലഭ്യമാണ്.


Tags:    
News Summary - 'Pol App' for GD Entry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.