തിരുവനന്തപുരം: ഹര്‍ത്താലിെൻറ മറവിൽ അഴിഞ്ഞാടിയവരെ അറസ്റ്റ് ചെയ്ത് കൈയടി ന േടിയ കേരളപൊലീസ് ദേശീയ പണിമുടക്കിൽ അക്രമം നടത്തിയവർക്കെതിരെ ശക്തമായ നടപട ി സ്വീകരിക്കാതെ ഒളിച്ചുകളിക്കുന്നു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങ ളിലും അതിക്രമങ്ങളിലും ഉൾപ്പെട്ടവരുടെ ആൽബം വരെ പുറത്തിറക്കി പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, വിവിധ ട്രേഡ് യൂനിയനുകൾ രണ്ട് ദിവസമായി നടത്തിയ ദേശീയ പണിമുടക്കിെൻറ ഭാഗമായി വാഹനങ്ങൾ തടയുകയും കടകൾ അടപ്പിക്കുകയും ബാങ്ക് ഉൾപ്പെടെ ആക്രമിക്കുകയും ചെയ്ത കേസുകളിലെ പ്രതികളെ തിരിച്ചറിയാനായില്ലെന്നും അവർ ഒളിവിലാണെന്നുമാണ് പൊലീസിെൻറ ന്യായീകരണം.
ഭരണപക്ഷ അനുകൂല സംഘടനാനേതാക്കൾ പ്രതികളായവയാണ് ഇൗ കേസുകളിൽ അധികവും. അതിനാലാണ് ഇൗ മെല്ലെപ്പോക്കെന്നുമുള്ള ആരോപണം ശക്തമാണ്. പൊതുപണിമുടക്കില്‍ അക്രമം കാട്ടിയവരുടെ ക്രോഡീകരിച്ച വിവരം ശേഖരിച്ചിട്ടില്ലെന്നാണ് പൊലീസ് ആസ്ഥാനത്ത് നിന്നുള്ള സൂചന. ഹർത്താലുമായി ബന്ധപ്പെട്ട അക്രമങ്ങളിലെ 10,024 പ്രതികളിൽ 9200 ഒാളം പേർ സംഘ്പരിവാർ പ്രവർത്തകരാണെന്നാണ് സർക്കാറിെൻറ ഒൗദ്യോഗിക കണക്ക്.
പണിമുടക്ക് ദിനത്തിൽ തിരുവനന്തപുരത്ത് എസ്.ബി.െഎയുടെ സ്റ്റാച്യു ശാഖ ആക്രമിച്ച കേസിൽ സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമായി കണ്ട എൻ.ജി.ഒ യൂനിയൻ നേതാക്കളെപോലും പ്രതിചേർത്തിട്ടില്ല. കേസിൽ ശിക്ഷിക്കപ്പെട്ടാൽ ജോലിയെതന്നെ ബാധിക്കുമെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് ഇൗ ഒത്തുകളിയെത്ര. പണിമുടക്കില്‍ അക്രമം നടത്തുന്നവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ഡി.ജി.പി വ്യക്തമാക്കിയിരുന്നു.
പണിമുടക്ക് ദിനങ്ങളിലെ അക്രമസംഭവങ്ങളില്‍ ഉന്നതനേതാക്കള്‍ പ്രതികളായതോടെ കൊടിയുടെ നിറം മറന്ന് ഒത്തുതീര്‍പ്പിന് ശ്രമം ആരംഭിച്ചിട്ടുണ്ട്. സി.പി.എം നേതാക്കള്‍ പ്രതികളായ കേസുകളില്‍ വിട്ടുവീഴ്ച ചെയ്താല്‍ ബി.ജെ.പി നേതാക്കള്‍ പ്രതികളായ കേസുകളിലും വിട്ടുവീഴ്ച ചെയ്യാമെന്ന നിലയിലുള്ള ചർച്ചകളും അണിയറയിൽ പുരോഗമിക്കുന്നുണ്ട്.
പൊതുമുതല്‍ നശിപ്പിച്ചതിനും ട്രെയിൻ തടഞ്ഞതിനും സി.പി.എം നേതാക്കള്‍ക്കെതിരെ ആർ.പി.എഫ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. റിമാൻഡിലായാൽ സര്‍ക്കാര്‍ജോലിയെ ബാധിക്കും. ശിക്ഷ ലഭിച്ചാല്‍ െതരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുൾപ്പെടെ വിലക്കുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.