തൃശൂർ: എൻജിനീയറിങ് വിദ്യാർഥി ജിഷ്ണു പ്രാണോയിയുടെ ദുരൂഹമരണത്തിൽ കേസില്‍ ഒന്നാം പ്രതിയായ നെഹ്‌റു ഗ്രൂപ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ നാലര മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെ ഇരിങ്ങാലക്കുട എ.എസ്.പി ഓഫിസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു അറസ്റ്റ്. ഇതിന് മുമ്പ് പ്രതി ചേർക്കുന്ന അന്നും കൃഷ്ണദാസ് ഉൾപ്പെടെയുള്ളവരെ വിളിച്ചു വരുത്തി ചോദ്യം െചയ്ത് വിട്ടയച്ച ശേഷമായിരുന്നു രാത്രി ഒമ്പതരയോടെ പ്രതി ചേർത്ത് കേസെടുത്തത്.
കേസിൽ അന്വേഷണത്തോട് സഹകരിക്കുമെന്ന് മുന്‍കൂര്‍ ജാമ്യഹരജിയില്‍ കൃഷ്ണദാസ് വ്യക്തമാക്കി. ഇതിെൻറ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. അന്വേഷണോദ്യോഗസ്ഥ ഇരിങ്ങാലക്കുട എ.എസ്.പി കിരൺ നാരായൺ, എ.സി.പി ഷാഹുൽ ഹമീദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ജിഷ്ണുവിനെ മാനസികമായി പീഡിപ്പിച്ചുവെന്നും, വൈസ് പ്രിൻസിപ്പലിെൻറ ഓഫിസിലെത്തിച്ച് മർദിച്ചുവെന്നുമാണ് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലുള്ളത്. ഇതനുസരിച്ച് കൃഷ്ണദാസിനെതിരെ പ്രേരണാക്കുറ്റമാണ് പൊലീസ് ചുമത്തിയത്.
എ
ന്നാൽ ഇത് തെളിയിക്കുന്നതിനാവശ്യമായ തെളിവുകളില്ലെന്ന് കണ്ടെത്തിയാണ് ഹൈകോടതി കൃഷ്ണദാസിന് മുൻകൂർ ജാമ്യം അനുവദിച്ചത്. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരുെന്നങ്കിലും കോടതി തള്ളി. മുൻകൂർ ജാമ്യമുള്ളതിനാൽ ജിഷ്ണു കേസിൽ അറസ്റ്റ് ചെയ്യാനാവില്ലെന്ന വിലയിരുത്തലിനെ തുടർന്നായിരുന്നു ലക്കിടി കോളജിലെ വിദ്യാർഥിയെ മർദിച്ചുവെന്ന കേസിൽ കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തത്.
പൊലീസ് നടപടിയെ ഹൈകോടതി രൂക്ഷമായി വിമർശിെച്ചങ്കിലും ജാമ്യാപേക്ഷയിൽ വാദം വൈകിയതും, മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയും നാല് ദിവസം കൃഷ്ണദാസിന് ജയിലിൽ കിടക്കേണ്ടി വന്നിരുന്നു. കൃഷ്ണദാസിനൊപ്പം കേസിലെ രണ്ടാം പ്രതിയും കോളജിലെ പി.ആർ.ഒയുമായ സഞ്ജിത്ത് വിശ്വനാഥനും ജാമ്യം ലഭിച്ചിരുന്നു.ഇൻവിജിലേറ്റർ പ്രവീൺ, വൈസ് പ്രിൻസിപ്പൽ ശക്തിവേൽ, അധ്യാപകൻ ദിപിൻ എന്നിവരെയൊന്നും പിടികൂടാൻ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.