Representational Image

ജ്യൂസ് കുടിക്കാൻ കിലോമീറ്ററുകൾ താണ്ടി യുവാക്കളെത്തും; പൊലീസ് പരിശോധനയിൽ കണ്ടെത്തിയത് ലഹരിവിൽപ്പന

കാസർകോട്: കാഞ്ഞങ്ങാട് മീനാപ്പീസിനടുത്ത് ജ്യൂസ്‌ കടയിൽ നിരോധിത പാൻ ഉൽപ്പന്നം വില്പന നടത്തിയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 'ഹാരിസ് ബീച്ച് സ്റ്റോർ' ജീവനക്കാരൻ മീനാപ്പീസ് കടപ്പുറത്തെ അബ്ദുൾ സത്താർ (48) ആണ് അറസ്റ്റിലായത്.

ഈ കടയിൽ ജ്യൂസ്‌ കുടിക്കാനായി ദൂര സ്ഥലങ്ങളിൽ നിന്ന് പോലും വിദ്യാർഥികൾ അടക്കമുള്ളവർ എത്താറുണ്ടായിരുന്നു. ഇതിൽ സംശയം തോന്നിയ നാട്ടുകാർ പൊലീസിൽ പരാതി നൽകി. ഇതേ തുടർന്ന് കട പൊലീസ് രഹസ്യ നിരീക്ഷണത്തിലായിരുന്നു.

ഇന്നലെ രാത്രി കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെയും ഇൻസ്‌പെക്ടർ കെ.പി. ഷൈനിന്റെയും നേതൃത്വത്തിൽ പൊലീസ് സംഘം നടത്തിയ പരിശോധനയിൽ കടയിലെ ജീവനക്കാരുടെ കൈയിൽ നിന്നും നിരോധിത പാൻ ഉൽപന്നമായ 'കൂൾ' കണ്ടെത്തി. കടയുടെ ലൈസൻസ് റദ്ദാക്കാൻ കാഞ്ഞങ്ങാട് നഗരസഭയോട് ആവശ്യപ്പെടുമെന്ന് ഡിവൈ.എസ്.പി അറിയിച്ചു. 

Tags:    
News Summary - police arrested the person who sold the banned Pan product

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.