തിരുവനന്തപുരം: ഗുരുതര കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനുള്ള മൊബൈൽ ഡിജിറ്റൽ ഇ ൻെവസ്റ്റിഗേഷൻ അസിസ്റ്റൻറ് പ്ലാറ്റ്ഫോമിെൻറ പേരിൽ പൊലീസിൽ നടന്നത് െഎ പാ ഡുകളും വാഹനങ്ങളും വാങ്ങൽ മാത്രമെന്നു സി.എ.ജി റിപ്പോർട്ട്. പദ്ധതിക്കായി 2.41 കോടി രൂപ ക്ക് 40 ടാറ്റാ സുമോ വാഹനങ്ങളും 20.79 ലക്ഷത്തിന് 40 െഎ പാഡും വാങ്ങി. വാഹനങ്ങളിൽ ടാബ്ലെറ്റ ് ഘടിപ്പിച്ചാണ് സംവിധാനം പ്രവർത്തിപ്പിക്കേണ്ടത്. എന്നാൽ, ഒരു വാഹനത്തിൽ പോലും ടാബ ്ലെറ്റ് ഘടിപ്പിച്ചിട്ടില്ല. ടാബുകൾ ഉന്നത ഉദ്യോഗസ്ഥർക്ക് നൽകി. വാഹനങ്ങൾ സ്റ്റേ ഷനുകൾ ഒഴികെയുള്ള ഒാഫിസുകൾക്കും.
വിപണി വിലയെക്കാൾ കൂടിയ തുക: 1.50 കോടി നഷ്ടം
കേമ്പാള വിലയെക്കാൾ കൂടിയ തുക നൽകി 2018 മാർച്ചിൽ ശബരിമലക്ക് വേണ്ടി സുരക്ഷ ഉപകരണങ്ങൾ വാങ്ങിയ ഇനത്തിൽ ഒന്നര കോടി നഷ്ടമായി. കേന്ദ്ര വിജിലൻസ് കമീഷൻ മാർഗനിർദേശങ്ങൾ പാലിക്കാതെയാണു ഡി.ജി.പി കെൽട്രോണിനെ ജോലി ഏൽപിച്ചത്.
ക്വാർേട്ടഴ്സിനുള്ള തുക വില്ലകൾക്കായി വക മാറ്റി
എസ്.െഎമാർ, എ.എസ്.െഎമാർ എന്നിവർ ഉൾപ്പെടുന്ന അപ്പർ സബോഡിനേറ്റ് വിഭാഗത്തിന് 30 ക്വാർേട്ടഴ്സുകൾ തയാറാക്കാൻ മാറ്റിവെച്ച 4.35 കോടി ഡി.ജി.പിക്കും എ.ഡി.ജി.പിമാർക്കും വില്ലകൾ നിർമിക്കുന്നതിനായി വകമാറ്റി. ഇൗ ഫണ്ടുപയോഗിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് വില്ലയും ക്യാമ്പ് ഹൗസും സീനിയർ ഒാഫിസർമാർക്ക് നാല് വില്ലകളും ക്വാർേട്ടഴ്സുകൾക്കായി നിശ്ചയിച്ച സ്ഥലത്തുതന്നെ നിർമിക്കാൻ കരാറും അഡ്വാൻസും നൽകി. സർക്കാർ അംഗീകാരമില്ലാതെ ഫണ്ട് വകമാറ്റിയതിനെപ്പറ്റി ധനവകുപ്പ് വിശദീകരണം തേടിയിട്ടുണ്ട്.
വാങ്ങിയത് അനുമതിയില്ലാത്ത 41 ആഡംബര വാഹനങ്ങൾ
പൊലീസ് വകുപ്പിന് വാങ്ങാൻ അനുവാദമില്ലാത്ത 41 ആഡംബര വാഹനങ്ങളാണു വാങ്ങിയത്. ഇൗ തുകയുണ്ടായിരുന്നെങ്കിൽ 46 ബൊേലറോ വാഹനങ്ങൾ വാങ്ങാമായിരുന്നു. സംസ്ഥാനത്ത് അഞ്ച് പൊലീസ് സ്റ്റേഷനുകൾക്ക് വാഹനങ്ങളേ ഇല്ലാതിരിക്കെയാണിത്.
സംസ്ഥാനത്ത് ഒരു വാഹനം മാത്രമുള്ള 193 സ്റ്റേഷനുകളാണുള്ളത്. 2013-2018 കാലത്തു വാങ്ങിയ 269 വാഹനങ്ങളിൽ 64 ഉം ഉന്നത ഉദ്യോഗസ്ഥർക്കും ഒപ്പം ഒാപറേഷൻ യൂനിറ്റുകളായി പരിഗണിക്കാത്ത ഒാഫിസുകൾക്കും വേണ്ടിയായിരുന്നു. മാനദണ്ഡപ്രകാരം വാഹനങ്ങൾ വാങ്ങിയിരുന്നെങ്കിൽ 57 സ്റ്റേഷനുകളുടെ ആവശ്യങ്ങൾ നിറവേറ്റാമായിരുന്നു.
‘ആശയവിനിമയം’ വളരെ മോശം
െപാലീസിെൻറ ആശയവിനിമയ സംവിധാനം നവീകരിക്കുന്നതിനുള്ള ശ്രമങ്ങൾ മോശമായിരുന്നു. 2013 മുതൽ 2018 വരെ 43 ഉപകരണങ്ങൾ വാങ്ങാൻ നിർദേശിച്ചെങ്കിലും വാങ്ങാനായത് ഒമ്പത് എണ്ണം മാത്രമാണ്. നക്സൽ, മാവോവാദി ഭീഷണികളെ ചെറുക്കുന്നതിനും മെച്ചപ്പെട്ട ആശയവിനിമയ സംവിധാനമൊരുക്കുന്നതിനും ഡിജിറ്റൽ മൊബൈൽ റേഡിയോ (ഡി.എം.ആർ) സ്ഥാപിക്കാൻ തുക അനുവദിച്ചെങ്കിലും കേന്ദ്ര സർക്കാറിൽനിന്ന് ലൈസൻസ് എടുക്കുന്നതിൽ പരാജയപ്പെട്ടു. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയതിൽ മാർഗനിർദേശങ്ങൾ ലംഘിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.