തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതായുള്ള ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയത്. പരാതി നൽകി ഒരാഴ്ച കഴിഞ്ഞാണ് നടപടി.
എന്നാൽ, ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ യുട്യൂബിൽ നിന്ന് നോട്ടീസ് വന്നെന്നും ഇതിെൻറ അടിസ്ഥാനത്തിൽ വിവാദ വിഡിയോ നീക്കിയെന്നും ദിനേശ് പറയുന്നു. കേസിന് പോകാൻ താൽപര്യമില്ലാത്തതിനാലാണ് വിഡിയോ നീക്കിയത്. പക്ഷേ, വിഡിയോയിൽ പറയുന്ന കാര്യങ്ങളൊക്കെ സത്യങ്ങളാണെന്നും ദിനേശ് പറഞ്ഞു.
വ്യക്തിപരമായി അധിക്ഷേപിച്ച് പോസ്റ്റിട്ടതിനെതിരെ നേരത്തെ ഭാഗ്യലക്ഷ്മി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ശാന്തിവിള ദിനേശിന്‍റെ യൂട്യൂബ് ചാനല്‍ വഴിയാണ് സ്വകാര്യ ജീവിതത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. ഭാഗ്യലക്ഷ്മിയുടെ പരാതിയെ തുടര്‍ന്ന് സംവിധായകന്‍ ഈ വിഡിയോ പിന്നീട് നീക്കം ചെയ്തിരുന്നു. ബംഗ്ലാവില്‍ ഔത എന്ന ചിത്രമാണ് ശാന്തിവിള ദിനേശ് സംവിധാനം ചെയ്ത ഏക സിനിമ.
അധിക്ഷേപകരവും അശ്ലീലകരവുമായ വിഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബർ വിജയ് പി. നായരെ കഴിഞ്ഞ ദിവസം ഭാഗ്യലക്ഷ്മിയും കൂട്ടരും ചേർന്ന് മർദിച്ചിരുന്നു. ഫേസ്ബുക്കിൽ ലൈവ് ഇട്ടായിരുന്നു മർദനം. ലൈംഗികാധിക്ഷേപ പരാമർശത്തിന് വിജയ് പി. നായർക്കെതിരെയും ഇയാളെ മർദിച്ചതിന് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കൽ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.