കൊച്ചി: സംസ്ഥാന പൊലീസ് കംപ്ലയിൻറ് അതോറിറ്റിയിൽ ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫിസറുടെ നിയമനത്തിനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കണമെന്ന് ഹൈകോടതി. നിയമനത്തിന് പലതവണ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും നിയമനം നടന്നിട്ടില്ലെന്ന ആരോപണം കൂടി പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
പെരുമ്പാവൂർ സ്വദേശി ജാഫർഖാൻ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. അതേസമയം, ഈ പദവിയിലേക്ക് നൽകിയ അപേക്ഷ സർക്കാർ നിരസിച്ചതിനെതിരായ ഹരജി തള്ളിയ സിംഗിൾ ബെഞ്ച് നടപടി ചോദ്യം ചെയ്ത് എറണാകുളം മരട് സ്വദേശി വി. പ്രവീൺ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ചും തള്ളി.നിയമനത്തിനായി സർക്കാർ രൂപം നൽകിയ സെലക്ഷൻ കമ്മിറ്റിയിലെ അംഗങ്ങൾ പിന്നീട് വിരമിച്ച സാഹചര്യത്തിൽ കമ്മിറ്റി പുനഃസംഘടിപ്പിക്കാനും നിയമന നടപടികൾ പൂർത്തിയാക്കാനും ഹൈകോടതി നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.