കാക്കനാട്: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയുടെ ചുരുളഴിക്കാന്‍ മുഖ്യപ്രതി സുനില്‍ കുമാറിനെ(പള്‍സര്‍ സുനി) ചോദ്യം ചെയ്യുന്നത് തുടരുന്നു. ഇൻഫോപാര്‍ക്ക് സ്റ്റേഷനില്‍ വ്യാഴാഴ്ച രാവിലെ തുടങ്ങിയ ചോദ്യം ചെയ്യൽ വൈകീട്ടോടെയാണ് അവസാനിച്ചത്. കൂട്ടുപ്രതി സുനിലിനെയും(മേസ്തിരി സുനില്‍) പള്‍സര്‍ സുനിയെയും രണ്ടാം ദിവസവും തൃക്കാക്കര സ്റ്റേഷനിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ചോദ്യം ചെയ്യല്‍ വെള്ളിയാഴ്ചയും തുടരും. തൃക്കാക്കര അസി.പൊലീസ് കമീഷണര്‍ പി.പി. ഷംസിെൻറ സാന്നിധ്യത്തില്‍ ഇൻഫോപാര്‍ക്ക് സി.ഐ പി.കെ. രാധാമണിയാണ് ചോദ്യം ചെയ്യുന്നത്. ആക്രമണത്തിനിരയായ നടിയുടെ ആദ്യ മൊഴിയെടുത്തത് ഇൻഫോപാര്‍ക്ക് സി.ഐയായിരുന്നു.
ജില്ല ജയിലിലേക്ക് മൊബൈല്‍ ഫോണ്‍ ഒളിച്ചു കടത്തി പുറത്തുള്ളവരുമായി സംസാരിച്ച കേസിലാണ് കഴിഞ്ഞ ദിവസം പള്‍സര്‍ സുനിയെയും കേസിലെ മൂന്നാം പ്രതി സുനിലിനെയും(മേസ്തിരി സുനില്‍) ഇന്‍ഫൊപാര്‍ക്ക് പൊലീസ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങിയത്. നാദിർഷയെയും ദിലീപിെൻറ മാനേജർ അപ്പുണ്ണിയെയും നാല് തവണ ജയിലിൽനിന്ന് വിളിച്ചതായും പണം ആവശ്യപ്പെട്ടായിരുന്നു ഇതെന്നും സുനി സമ്മതിച്ചു. കാക്കനാട്ടെ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായി സി.സി ടി.വി ദൃശ്യങ്ങളില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയത്.
അേതസമയം, സുനിയെ പൊലീസ് ക്രൂരമായി പീഡിപ്പിക്കുകയാണെന്നും അതിനാൽ കസ്റ്റഡി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കാക്കനാട് മജിസ്ട്രേറ്റ് കോടതിയില്‍ പ്രതിഭാഗം അപേക്ഷ നൽകി. കേസിൽ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്കി. അപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും. ഗൂഢാലോചനയെക്കുറിച്ച് ചോദിച്ച് പൊലീസ് പീഡിപ്പിക്കുകയാണെന്നും മരണമൊഴിയെടുക്കാൻ ആവശ്യപ്പെടുമെന്നും വ്യാഴാഴ്ച രാവിലെ വൈദ്യപരിശോധനക്ക് കൊണ്ടുവന്നപ്പോൾ സുനി മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. സേലം സ്വദേശി സ്വാമിക്കണ്ണിെൻറ ഉടമസ്ഥതയിലുള്ള മൊബൈൽ ഫോണാണ് സുനി ജയിലിൽ ഉപയോഗിച്ചതെന്നും ഏപ്രിൽ മുതൽ ഫോൺ കാക്കനാട് ജയിലിെൻറ പരിധിയിലാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സുനിയുടെ സുഹൃത്ത് മഹേഷ് ഷൂസിൽ ഒളിപ്പിച്ച് ഫോൺ ജയിലിലെത്തിച്ച് സുനിൽ എന്നയാൾക്ക് കൈമാറുകയും ഇയാൾ സുനിക്ക് നൽകുകയുമായിരുന്നു. നടിയെ ആക്രമിച്ചതിെൻറ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കുറ്റപത്രത്തിനൊപ്പം പ്രതിഭാഗത്തിന് നൽകാനാവില്ലെന്ന് വ്യാഴാഴ്ച അങ്കമാലി കോടതി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.