ആലപ്പുഴ: പൊലീസ് കൺട്രോൾ റൂം വാഹനത്തിൽ യുവതി പ്രസവിച്ചു. മണ്ണഞ്ചേരി തമ്പകച്ചുവട് വെളിയിൽ ശ്യാംകുമാറിെൻറ ഭാര്യ ആതിരയാണ് (24) പ്രസവിച്ചത്. ചൊവ്വാഴ്ച രാവിലെ 8.45നാണ് സംഭവം. പ്രസവവേദനയെത്തുടർന്ന് പിതാവ് രാജേഷിെൻറ ഓേട്ടായിലാണ് യുവതിയും മാതാവ് ജിജിയും അപ്പച്ചി സാലിയും വീട്ടിൽനിന്ന് ഇറങ്ങിയത്. ജില്ല കോടതി പരിസരത്ത് എത്തിയപ്പോൾ യുവതിയുടെ ആരോഗ്യനില മോശമായി. പരിശോധനക്ക് കാത്തുനിന്ന പൊലീസ് ഉദ്യോഗസ്ഥരോട് സഹായം ചോദിച്ചു.
കൺട്രോൾ റൂം എ.എസ്.ഐ ടി. ബൈജു, സിവിൽ പൊലീസ് ഓഫിസർമാരായ ബി. പ്രസാദ്, ആർ. വിഷ്ണുരാജ് എന്നിവരുടെ നേതൃത്വത്തിൽ വാഹനമെടുത്ത് അതിവേഗം ആശുപത്രിയിലേക്ക് കുതിച്ചു. ആശുപത്രി കവാടത്തിൽ എത്തിയപ്പോേഴക്കും യുവതി പ്രസവിച്ചു. കുഞ്ഞ് പാതി പുറത്തുവന്നതോടെ ഡോക്ടർമാരും നഴ്സുമാരും ചേർന്ന് അതിവേഗം ലേബർറൂമിലേക്ക് എത്തിച്ചാണ് അമ്മെയയും കുഞ്ഞിനെയും രക്ഷിച്ചത്. ആതിരയും പെൺകുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. രണ്ടാമത്തെ പ്രസവമായിരുന്നു. മൂന്നരവയസ്സുള്ള ആദികേശവാണ് മൂത്തമകൻ.
പൊലീസിെൻറ സഹായം കിട്ടിയത് വലിയ അനുഗ്രഹമായെന്ന് ആതിരയുടെ പിതാവ് രാജേഷ് പറഞ്ഞു. യുവതിക്ക് കൃത്യസമയത്ത് വൈദ്യസഹായം എത്തിക്കാൻ കഴിഞ്ഞതിെൻറ സന്തോഷം ഏറെയാണെന്ന് കൺട്രോൾ റൂം എ.എസ്.ഐ ടി. ബൈജു 'മാധ്യമ'ത്തോട് പറഞ്ഞു. ഇതിന് മുന്നിട്ടിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥർക്ക് അഭിനന്ദന പ്രവാഹമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.