കൊച്ചി: മന്ത്രി കെ.ടി. ജലീൽ സൃഹൃത്തായ വ്യവസായി എം.എസ്. അനസിൻെറ അരൂരിലെ വീട്ടിൽനിന്ന് കൊച്ചിയിലെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഓഫിസിൽ ചോദ്യചെയ്യലിനു പോയ വിവരം പൊലീസും അറിഞ്ഞില്ല. മന്ത്രി ഔദ്യോഗിക വാഹനത്തിൽ അരൂരിലെ വീട്ടിൽ വ്യാഴാഴ്ച രാത്രി എത്തിയതിനുശേഷം തിരിച്ചുപോകുന്നത് സംബന്ധിച്ച് പൊലീസിനെ അറിയിച്ചില്ലെന്നാണ് വിവരം.
സീഫുഡ്, ഫാർമസ്യൂട്ടിക്കൽ വ്യവസായം നടത്തുന്ന അനസ് സി.പി.എം, ഇടതുപക്ഷ ഉന്നത നേതാക്കളുടെ അടുപ്പക്കാരനും ഹജ്ജ് കമ്മിറ്റി അംഗവുമാണ്. വെള്ളിയാഴ്ച രാവിലെ ഔദ്യോഗിക വാഹനം ഒഴിവാക്കി സുഹൃത്തിൻെറ വെള്ള ഇന്നോവ കാറിലാണ് മന്ത്രി എറണാകുളം മുല്ലശ്ശേരി കനാൽ റോഡിലെ ഇ.ഡി ഓഫിസിൽ എത്തിയത്. ഇതിനു സമീപത്തെ സ്ഥാപനത്തിലെ സി.സി ടി.വി കാമറയിൽ ഈ വാഹനത്തിൻെറ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങൾ ചാനലുകൾ പുറത്തുവിട്ടതോടെ പൊലീസ് സ്പെഷൽ ബ്രാഞ്ച് അന്വേഷിച്ചെത്തുകയും ചെയ്തു.
വെള്ളിയാഴ്ച രാവിലെ 9.30ഓടെ ആരംഭിച്ച ചോദ്യംചെയ്യൽ രണ്ടര മണിക്കൂർ നീണ്ടു. മന്ത്രി സഞ്ചരിച്ച വാഹനം ഉച്ചക്ക് ഒന്നരയോടെ ഇ.ഡി ഓഫിസിൽനിന്ന് തിരികെ പോകുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതേ കാർ പിന്നീട് നമ്പർ മറച്ച നിലയിൽ അനസിെൻറ വീട്ടിൽ കിടന്നു. മന്ത്രിയുടെ ഔേദ്യാഗിക വാഹനം അരൂരിൽനിന്ന് കൊച്ചിയിലേക്കും തിരിച്ചു. ഇടക്കുവെച്ച് ഒൗദ്യോഗിക വാഹനത്തിൽ കയറി മന്ത്രി മലപ്പുറത്തേക്ക് പോയെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.