ദർശനം നടത്തിയ യുവതികൾ സുരക്ഷിത കേന്ദ്രത്തിൽ

പത്തനംതിട്ട: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ ദർശനം നടത്തിയ കോഴിക്കോട് ഇടക്കുളം വീട്ടിൽ ബിന്ദു, പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശി കനകദുർഗ എന്നിവരെ പൊലീസ്​ സുരക്ഷിത സ്ഥാന​േ​ത്തക്ക്​ മാറ്റി. പ്രതിഷേധം കണക്കിലെടുത്താണ്​ ഇരുവരെയും സുരക്ഷിത കേന്ദ്രത്തിലേക്ക്​ മാറ്റിയത്​. കനകദുർഗയുടെ പെരിന്തൽമണ്ണയിലെ വീട്ടിലും കോഴിക്കോടുള്ള ബിന്ദുവി​​​​െൻറ വീട്ടിലും പൊലീസ്​ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

ഡിസംബർ 24 ന്​​ കനകദുർഗയും ബിന്ദുവും ശബരിമല സന്ദർശനത്തിനെത്തിയിരുന്നു. എന്നാൽ, കടുത്ത പ്രതിഷേധത്തെ തുടർന്ന്​ പൊലീസ്​ ഇവരെ തിരിച്ചിറക്കി. ഇൗ സംഭവത്തെ തുടർന്ന്​ ഇരുവരുടെ വീടുകൾക്ക്​ നേരെയും ആക്രമണമുണ്ടായിരുന്നു.

നേരത്തെ, ശബരിമല സന്ദർശനം നടത്തുമെന്ന്​ വാർത്താസമ്മേളനത്തിൽ അറിയിച്ച യുവതിയുടെ വീടിനു നേരെയും പ്രതി​േഷധക്കാരുടെ ആക്രമണം ഉണ്ടായിരുന്നു. ഇൗ സാഹചര്യത്തിലാണ്​ പൊലീസ്​ കനകദുർഗയുടെയും ബിന്ദുവി​​​​െൻറയും വീടിന്​ സുരക്ഷ ഒരുക്കിയിരിക്കുന്നത്​.

Tags:    
News Summary - Police ensure Security for Kanaka Durga and Bindhu- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.