നെടുങ്കണ്ടം (ഇടുക്കി): കമ്പംമെട്ടിലെ അതിര്‍ത്തി ചെക്പോസ്റ്റില്‍ ചരക്കുവാഹനങ്ങളില്‍നിന്ന് വ്യാപക പണപ്പിരിവ് നടക്കുന്നതായി പരാതി. ചെക്പോസ്റ്റില്‍ ഡ്യൂട്ടിയിലുള്ള പൊലീസ്, എക്‌സൈസ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് പിരിവ് നടത്തുന്നത്.
പടിവാങ്ങാത്ത എക്‌സൈസ് ജീവനക്കാര്‍ ഡ്യൂട്ടിയിലുള്ളപ്പോള്‍ പൊലീസുകാര്‍ പിരിവ് നടത്തും. വൈകുന്നേരം വീതിക്കുകയാണ് പതിവ്. എക്‌സൈസിന് അതിര്‍ത്തിയില്‍ ചെക്പോസ്റ്റ് ഇല്ല. അല്‍പം മാറി നെടുങ്കണ്ടം റൂട്ടിലാണ് ചെക്പോസ്റ്റ്. അതിനാല്‍ പൊലീസുകാരോടൊപ്പം ചേര്‍ന്നാണ് അനധികൃത പിരിവ്.
ചരക്കുവാഹനങ്ങള്‍ ഓരോന്നിനും 50, 100, 200 രൂപ ക്രമത്തിലാണ് പിരിക്കുന്നത്. ചരക്ക്് അനുസരിച്ച് തുകയില്‍ മാറ്റം വരും. ഇതിെൻറ വിശദാംശങ്ങള്‍ അടങ്ങിയ രഹസ്യകത്ത് ജില്ല പൊലീസ് സൂപ്രണ്ടിന് ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സിവില്‍ എക്‌സൈസ് ഓഫിസര്‍ കൈവശമിരുന്ന പണം വലിച്ചെറിഞ്ഞ്്് മുങ്ങിയത്.
കമ്പംമെട്ടിലെ ഈ അനധികൃത പണപ്പിരിവ് വര്‍ഷങ്ങളായി തുടരുന്നതാണ്. കോവിഡ് കാലത്ത് മതിയായ രേഖകളില്ലാതെ അതിര്‍ത്തി കടക്കുന്നവരില്‍നിന്ന് 'പടി' വാങ്ങുന്നതായി പരാതി ഉയര്‍ന്നിരുന്നു. കൂടാതെ ലഹരി ഉൽപ്പന്നങ്ങളും നിരോധിത കീടനാശിനികളും കൊണ്ടുവരാനും ജില്ലയിലെ ഏലത്തോട്ടങ്ങളിലേക്ക് തൊളിലാളികളെ കുത്തിനിറച്ച് വരുന്ന വാഹനങ്ങളില്‍നിന്നും അനധികൃത പിരിവ് പതിവാണ്.
ജീപ്പിലെ തൊളിലാളികളുടെ തലയെണ്ണിയാണ് പിരിവ് നടത്തുന്നത്. തമിഴ്‌നാട്ടിലേക്കും തിരിച്ചും നടക്കുന്ന അനധികൃത കടത്തുകാരില്‍ നിന്നെല്ലാം പിരിവ് നടത്തുന്നുണ്ട്. അതിര്‍ത്തിയില്‍ ഇവര്‍ നടത്തുന്ന പണപ്പിരിവിെൻറ വിഹിതം തമിഴ്‌നാട്ടിലെ പൊലീസും കൈപ്പറ്റുന്നതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.