ആമ്പല്ലൂർ: ദേശീയപാതയിൽ പാലിയേക്കര ടോൾപ്ലാസയിൽ ക്രോസ് ബാർ തകർത്ത് വാഹനം കടന്നുപോയ സംഭവത്തിൽ പൊലീസ് കേസെടുത്തു. വാഹനം അമിത വേഗതയിൽ പോയെന്നും ക്രോസ് ബാറിന് നാശനഷ്ടമുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി ടോൾ പ്ലാസ അധികൃതർ നൽകിയ പരാതിയിലാണ് പുതുക്കാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ബുധനാഴ്ച വൈകീട്ടാണ് പുതുക്കാട് എസ്.ഐക്ക് പരാതി നൽകിയത്. ചാലക്കുടി ഭാഗത്തുനിന്ന് തിങ്കളാഴ്ച പുലര്‍ച്ചെ 3.50നാണ് വാഹനം ടോൾ പ്ലാസയിലൂടെ കടന്നുപോയത്. വാഹനത്തിൻെറ ദൃശ്യം സി.സി.ടി വിയിൽനിന്ന് ലഭിച്ചിരുന്നു.
സ്പിരിറ്റ് കടത്തുകയാണെന്ന സംശയത്തിൽ എക്‌സൈൈസ് സംഘം പിന്തുടർന്നതിനെ തുടർന്നാണ് വ്യാജ നമ്പർ പതിച്ച പിക്കപ്പ് വാൻ അമിത വേഗതയിൽ ടോൾ പ്ലാസയിലൂടെ പോയത്. ബുധനാഴ്ച ഈ വാഹനം പാലക്കാട് ചിറ്റൂരിൽനിന്ന് എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.