ശാസ്താംകോട്ട: കോളിളക്കം സൃഷ്ടിച്ച വിസ്മയ കേസിൽ പൊലീസ് ശാസ്താംകോട്ട കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. സ്ത്രീധന പീഡനത്തില്‍ മനംനൊന്ത് വിസ്മയ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പൊലീസ് കണ്ടെത്തൽ. ഭർത്താവ് കിരൺകുമാർ െകാലപ്പെടുത്തിയെന്ന ആരോപണം തെളിഞ്ഞിട്ടില്ല. സ്ത്രീധന പീഡനവും ആത്മഹത്യ പ്രേരണയുമാണ് പ്രധാന കുറ്റങ്ങളായി ചുമത്തിയത്. പീഡനം സഹിക്കാതെ താൻ ആത്മഹത്യ ചെയ്യുമെന്ന് വിസ്മയ കിരണിനോട് നിരന്തരം പറഞ്ഞിട്ടും പീഡനം തുടർന്നതായി കുറ്റപത്രത്തിൽ പറയുന്നു.
ഇത് സംബന്ധിച്ച വിവരങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ചാറ്റുകൾ വഴി വിസ്മയ അയച്ചതും തെളിവാകും. അതേസമയം, കിരണിെൻറ മാതാപിതാക്കൾക്കെതിരെ ഗുരുതരമായ കുറ്റം കണ്ടെത്തിയിട്ടില്ല.നിലമേൽ കൈതോട് കുളത്തിൻകര മേലേതിൽ ത്രിവിക്രമൻ നായരുടെയും സരിതയുടെയും മകളും ആയുർവേദ മെഡിക്കല്‍ വിദ്യാര്‍ഥിനിയുമായിരുന്ന വിസ്മയ (24) പോരുവഴി അമ്പലത്തുംഭാഗത്തെ ഭര്‍തൃഗൃഹത്തില്‍ കഴിഞ്ഞ ജൂണ്‍ 22ന് പുലര്‍ച്ചയാണ് മരിച്ചത്. സ്ത്രീധന പീഡനമാണ് മരണത്തിന് കാരണമെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥനായ കിരണ്‍കുമാറിനെ അന്നുതന്നെ അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.