കോയമ്പത്തൂരിൽ തെളിവെടുപ്പ്​ പൂർത്തിയായി, ഒരു ഫോണും ടാബും കണ്ടെത്തി

കോയമ്പത്തൂര്‍/കൊച്ചി: കൊച്ചിയില്‍ നടിക്കെതിരായ അതിക്രമക്കേസിലെ പ്രതികളായ പള്‍സര്‍ സുനിയും വിജീഷും ഒളിവില്‍ താമസിച്ചിരുന്ന കോയമ്പത്തൂരിലെ കേന്ദ്രത്തില്‍ കേരള പൊലീസ് തെളിവെടുപ്പ് നടത്തി. മൂന്ന് മണിക്കൂര്‍ നീണ്ട തെരച്ചിലില്‍ മൊബൈല്‍ഫോണും ടാബ്ലറ്റും കസ്റ്റഡിയിലെടുത്തു. വിദഗ്ധ പരിശോധന നടത്തിയതിനുശേഷം മാത്രമെ ഇവ കേസുമായി ബന്ധപ്പെട്ട തെളിവായി സ്വീകരിക്കൂവെന്ന് അന്വേഷണസംഘം അറിയിച്ചു. ഞായറാഴ്ച രാവിലെ ആറോടെയാണ് ആലുവ ഡിവൈ.എസ്.പി ബാബുകുമാറിന്‍െറ നേതൃത്വത്തില്‍ പള്‍സര്‍ സുനി, വി.പി. വിജീഷ് എന്നിവരുമായി കോയമ്പത്തൂര്‍ പീളമേട് ശ്രീരാം നഗറിലത്തെിയത്. വിജീഷ് കോയമ്പത്തൂരില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്ന സമയത്ത് കണ്ണൂര്‍ സ്വദേശിയായ ചാര്‍ളിയുമായി സുഹൃദ്ബന്ധം സ്ഥാപിച്ചിരുന്നു. ഈ പരിചയത്തിന്‍െറ അടിസ്ഥാനത്തിലാണ് സുനിയും വിജീഷും രണ്ടു ദിവസം ഇവിടെ കഴിഞ്ഞത്.  നടിയെ ആക്രമിക്കുന്ന സമയത്ത് സുനി ധരിച്ച കറുത്ത ടീ ഷര്‍ട്ടാണ് പൊലീസ് കണ്ടെടുത്തവയിലൊന്ന്.

ചാര്‍ളിയോടൊപ്പം താമസിക്കുന്ന ദിണ്ടുഗല്‍ സ്വദേശി ശെല്‍വന്‍െറ പള്‍സര്‍ ബൈക്കുമായാണ് പ്രതികള്‍ എറണാകുളത്തെ കോടതിയിലത്തെിയത്. തന്‍െറ അനുമതിയില്ലാതെയാണ് പള്‍സര്‍ ബൈക്ക് (TN 04 R 1496) സുനിയും വിജീഷും കൊണ്ടുപോയതെന്ന് ശെല്‍വന്‍ പൊലീസിനോട് പറഞ്ഞു. നാട്ടില്‍ പോയിതിരിച്ചുവരുമെന്ന് കരുതി. മോഷ്ടിക്കപ്പെട്ടെന്ന് ഉറപ്പായെങ്കിലും പൊലീസില്‍ പരാതി നല്‍കിയിരുന്നില്ളെന്നും ശെല്‍വന്‍ അറിയിച്ചു. ബൈക്കിന്‍െറ താക്കോല്‍ ശെല്‍വന്‍െറ പക്കലുണ്ട്. 

ഫെബ്രുവരി 20ന് രാവിലെ കേരളത്തില്‍നിന്ന് ബസിലാണ് പ്രതികള്‍ പീളമേടിലത്തെിയതെന്നും ശെല്‍വന്‍ മൊഴി നല്‍കി. എന്നാല്‍, ഈ മൊഴി പൂര്‍ണമായും വിശ്വാസത്തിലെടുക്കാന്‍ പൊലീസ് തയാറായിട്ടില്ല.  പള്‍സര്‍ സുനിയുടെ റാക്കറ്റിലുള്‍പ്പെട്ടവരാവാം ഇവരെന്നും പൊലീസ് കരുതുന്നുണ്ട്. 
അതിനിടെ, പൊലീസിന്‍െറ തെളിവെടുപ്പ് വിവരം മുന്‍കൂട്ടിയറിഞ്ഞള മുങ്ങിയ ചാര്‍ളി കൊച്ചിയില്‍ പിടിയിലായി.  ഞായറാഴ്ച രാത്രിയാണ് ഇയാളെ പിടിച്ചത്. പൊലീസില്‍ കീഴടങ്ങാനാണ് ചാര്‍ളി കൊച്ചിയിലത്തെിയത്. പൊലീസ് കസ്റ്റഡിയിലാകുന്നതിനുമുമ്പ് ഇയാള്‍ മാധ്യമങ്ങളോട് സംസാരിച്ചു. മൂന്നുദിവസം പ്രതികള്‍ തന്‍െറ മുറിയില്‍  താമസിച്ചിട്ടില്ളെന്നും ഒരു ദിവസം മാത്രമാണുണ്ടായിരുന്നതെന്നും ഇയാള്‍ സ്വകാര്യ ചാനലിനോട് പറഞ്ഞു.  

ആദ്യം വിജീഷിനെയാണ് പൊലീസ് ചാര്‍ളിയുടെ വീട്ടിലേക്ക് കൊണ്ടുപോയത്.  തുടര്‍ന്നാണ് സുനിയെ കൊണ്ടുപോയത്. തെളിവെടുപ്പിന് എത്തുന്ന വിവരം തമിഴ്നാട് പൊലീസിനെ ഒൗദ്യോഗികമായി അറിയിച്ചിരുന്നില്ല. സുനിയുടെ മൊബൈല്‍ഫോണ്‍ സിഗ്നല്‍ കണ്ടത്തെി പ്രതികള്‍ കോയമ്പത്തൂരിലെ പീളമേട് ഭാഗത്തുണ്ടെന്ന് അന്വേഷണസംഘം നേരത്തെ മനസ്സിലാക്കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ പൊലീസ് പീളമേട് ഭാഗത്ത് എത്തിയെങ്കിലും ഒളിസങ്കേതം കണ്ടത്തൊന്‍ കഴിഞ്ഞിരുന്നില്ല.

Tags:    
News Summary - police find a phone and a tab in koyampathoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.