മലപ്പുറം: എം.എസ്.എഫ് ഹരിത മുൻ നേതാവ് ആഷിഖ ഖാനത്തിനെതിരെ വ്യാജ പ്രൊഫൈലുപയോഗിച്ച് സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയയാളെ സൈബർ സെൽ കണ്ടെത്തി. ചാപ്പനങ്ങാടി സ്വദേശി മുഹമ്മദ് അനീസാണ് വ്യാജ പ്രൊഫൈലിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. ഇയാൾ യൂത്ത് ലീഗ് പ്രവർത്തകനാണ്.
പൂക്കാട്ടിരി സ്വദേശിനിയും തളിപ്പറമ്പ് സർ സയ്യിദ് കോളജ് യൂനിറ്റ് എം.എസ്.എഫ് മുൻ വൈസ് പ്രസിഡൻറുമാണ് ആഷിഖ. ആറു മാസമായി സമൂഹമാധ്യമങ്ങളിൽ തന്നെ അപമാനിക്കുകയാണെന്ന് ആഷിഖ മാധ്യമങ്ങളോട് പറഞ്ഞു. കുടുംബവും മാനസികമായി തകർന്ന അവസ്ഥയിലാണ്. തുടർന്നാണ് സൈബർ സെല്ലിൽ പരാതി നൽകിയത്.
എം.എസ്.എഫ് നേതാവിനൊപ്പമാണ് ചോദ്യം ചെയ്യലിനായി അനീസ് വളാഞ്ചേരി പൊലീസ് സ്റ്റേഷനിൽ എത്തിയതെന്നും വിഷയത്തിൽ മുസ്ലിം ലീഗ് നേതൃത്വത്തിന് പരാതി നല്‍കുമെന്നും ഇവർ വ്യക്തമാക്കി. ഹരിത വിവാദ സമയത്ത് എം.എസ്.എഫ് നേതാക്കൾക്കെതിരെ പരസ്യവിമർശനം നടത്തിയിരുന്നു ആഷിഖ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.