തിരുവനന്തപുരം: കേരള പൊലീസ് വെൽെഫയർ ആൻഡ് അമിനിറ്റി (കെ.പി.ഡബ്ല്യു.എ) ഫണ്ട് തട്ടിപ ്പുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം അട്ടിമറിക്കുന്നു. പൊലീസ് ടെലികമ്യൂണിക്കേ ഷൻ ജീവനക്കാരുടെ വെൽഫെയർ ഫണ്ടിൽ ലക്ഷങ്ങളുടെ സാമ്പത്തിക തിരിമറി നടന്നെന്ന സംസ്ഥാ ന ഓഡിറ്റ് വിഭാഗത്തിെൻറയും ഐ.ജി ബൽറാം കുമാർ ഉപാധ്യയുടെയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ മേയിൽ ഡി.ജി.പി ലോക്നാഥ് െബഹ്റ വിജിലൻസ് അന്വേഷണത്തിന് ശിപാർശ ചെയ്തത്. എന്നാൽ പത്തോളം പൊലീസുകാരടക്കം 16ഓളം പേർ പ്രതിസ്ഥാനത്തുള്ള കേസിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻപോലും തിരുവനന്തപുരം വിജിലൻസ് സ്പെഷൽ യൂനിറ്റിനായിട്ടില്ല. കുറ്റക്കാെര രക്ഷിക്കാൻ രാഷ്ട്രീയ നേതാക്കളും പൊലീസിലെ ഉന്നതരും ഇടപെടുന്നതാണ് അന്വേഷണത്തെ ബാധിക്കുന്നതെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറയുന്നു.
2013 മുതൽ 2017 വരെയുള്ള രേഖകൾ പരിശോധിച്ചതിലാണ് വൻ ക്രമക്കേട് കണ്ടെത്തിയത്. കോൺഗ്രസ് അനുകൂല മിനിസ്റ്റീരിയൽ സംഘടനയുടെ ചില ഭാരവാഹികളുടെ നേതൃത്വത്തിലായിരുന്നു തട്ടിപ്പ്. കെ.പി.ഡബ്ല്യു.എ നിയമപ്രകാരം ടെലികമ്യൂണിക്കേഷൻ എസ്.പിയുടെ നേതൃത്വത്തിൽ ഒാരോമാസവും വെൽഫെയർ കമ്മിറ്റി ചേരണമെന്നാണ് നിയമമെങ്കിലും 2013 മുതൽ ചേർന്നത് 18 യോഗമാണ്. 2016 ജൂലൈ 18 മുതൽ 2017 മാർച്ച് 31 വരെ വെൽഫെയർ ഫണ്ടിലേെക്കത്തിയ തുകയുടെ കണക്കോ 2016 സെപ്റ്റംബർ ഒമ്പതുമുതൽ 2017 മാർച്ച് 31 വരെയുള്ള ചെലവുകളുടെ രേഖയോ ഉദ്യോഗസ്ഥർ ഹാജരാക്കിയിട്ടില്ലെന്ന് സംസ്ഥാന ഓഡിറ്റ് വകുപ്പ് ജോയൻറ് ഡയറക്ടർ വി.എം. മോഹനൻപിള്ള ഡി.ജി.പിക്ക് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
2013-17 കാലഘട്ടത്തിൽ അംഗങ്ങളുടെ പേരിൽ പല ഘട്ടങ്ങളിലായി വൻ തുകകൾ ട്രഷറിയിൽനിന്ന് പിൻവലിച്ചതായി കാഷ് ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇവ അംഗങ്ങൾക്ക് കൈമാറിയതിനോ കൈപ്പറ്റിയത് സംബന്ധിച്ചോ രേഖ ഇല്ല. അംഗങ്ങളിൽനിന്ന് ഈടാക്കിയ തുക ട്രഷറിയിൽ അടച്ചെന്ന് ഉദ്യോഗസ്ഥർ പറയുന്നതല്ലാതെ രേഖകൾ ഹാജരാക്കിയിട്ടില്ല. ടെലി കമ്യൂണിക്കേഷനിലെ പല ഉദ്യോഗസ്ഥർക്കും വീടുവെക്കുന്നതിനും ചികിത്സക്കും വാഹനങ്ങൾ വാങ്ങുന്നതിനും വായ്പ അനുവദിച്ചിരുന്നു. എന്നാൽ അവ പിന്നീട് ധനസഹായമാക്കി മാറ്റി. ഈ നടപടിക്ക് ബന്ധപ്പെട്ട എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ തീരുമാനമോ അംഗീകാരമോ ഉണ്ടായിട്ടില്ല. ഇത് കെ.പി.ഡബ്ല്യു.എ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ഓഡിറ്റിൽ പറയുന്നു.
യോഗം ചേരാതെ ഓഫിസ് ജീവനക്കാർ നേരിട്ട് പലർക്കും വായ്പയും ഗ്രാൻറും അനുവദിച്ചു. ഒന്നും രണ്ടും ഗഡു അടച്ചതിനുശേഷം പിന്നീട് അടയ്ക്കാത്തവരിൽനിന്ന് പണം തിരിച്ചുപിടിച്ചില്ല. പല കണക്കും രേഖപ്പെടുത്താത്ത കാഷ് ബുക്കിലും മിനിറ്റ്സിലും ഒട്ടേറെ തിരുത്തലും വരുത്തി. ഇതിലെ കണക്കും ബാങ്ക് പാസ്ബുക്കിലെ കണക്കും വ്യത്യസ്തമാണ്. പലർക്കും പണം നൽകിയത് കമ്മിറ്റി ചേർന്ന് തീരുമാനം എടുക്കാതെയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഓഡിറ്റിൽ പരാമർശിച്ച 10 പൊലീസുകാർക്കെതിരെയും ആറ് മിനിസ്റ്റീരിയൽ ജീവനക്കാർക്കെതിരെയും തുടരേന്വഷണം വേണമെന്ന അന്നത്തെ ഇൻറലിജൻസ് ഐ.ജിയായിരുന്ന ബെൽറാം കുമാർ ഉപാധ്യായുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലായിരുന്നു ഡി.ജി.പി അന്വേഷണം വിജിലൻസിനെ ഏൽപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.