അക്രമം: ​പൊലീസിന്​ വീഴ്​ച സംഭവിച്ചിട്ടില്ലെന്ന്​ മുഖ്യമന്ത്രി

തിരുവനന്തപുരം: സംഘ്​പരിവാർ ഹർത്താലിനോടനുബന്ധിച്ച അക്രമം മുൻകൂട്ടി കാണുന്നതിൽ പൊലീസിന്​ വീഴ്​ച സംഭവിച്ച ിട്ടില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ആവശ്യമായ കരുതൽ നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചിരുന്നു. ജനങ്ങളിൽ ഭീതിപരത്തുന്ന ആർ.എസ്​.എസ്​​ അജണ്ട ഇവിടെ നടപ്പാക്കാനാവില്ല.

എല്ലാ സുരക്ഷാനടപടികളും സർക്കാർ ഒരുക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്​ മറുപടി നൽകി. നാടി​​​െൻറ സമാധാനം തകർക്കാനുള്ള ബോധപൂർവ നീക്കമാണ്​ സംഘ്​പരിവാർ നടത്തുന്നത്​. കോൺഗ്രസ്​ അടക്കം പ്രധാന രാഷ്​ട്രീയ പാർട്ടികളുടെ സമീപനം നിർഭാഗ്യകരമാണ്​.

വികാരപരമായ സംഭവങ്ങൾക്ക്​ ഇടയാക്കുന്ന ആക്രമണങ്ങളാണ്​ ഉണ്ടായത്​. എം.എൽ.എ അടക്കം ജനപ്രതിനിധികളുടെ വീടുകൾ ആക്രമിച്ചു. ​അത്​ വലിയ ബഹുജന വികാരം ഉണർത്തും​. എന്നാൽ, ബന്ധപ്പെട്ടവർ സംയമനം പാലിച്ചിട്ടുണ്ട്​. അത്​ തുടരണം.

Tags:    
News Summary - police have no fault said kerala chief minister -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.